Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വഖഫ് നിയമ ഭേദഗതി ബിൽ; ജെപിസി യോഗത്തിൽ കയ്യാങ്കളി; തൃണമൂൽ എംപിയ്ക്ക് പരിക്ക്

05:01 PM Oct 22, 2024 IST | Online Desk
Advertisement

ന്യൂഡൽഹി : വഖഫ് ബിൽ സംബന്ധിക്കുന്ന സംയുക്ത പാർലമെന്റ് കമ്മിറ്റി ചർച്ചക്കിടെ നാടകീയ സംഭവങ്ങൾ. ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിൽ എംപിമാർ തമ്മിൽ ഏറ്റുമുട്ടി. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും ബംഗാളിൽനിന്നു തന്നെയുള്ള ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയും തമ്മിലായിരുന്നു കയ്യാങ്കളി വരെയെത്തിയ തർക്കം.

Advertisement

വഴക്കിനിടെ കല്യാൺ ബാനർജി, ചില്ലുകൊണ്ടുള്ള കുടിവെള്ള കുപ്പി മുൻപിലുണ്ടായിരുന്ന മേശയിലേക്ക് അടിച്ച് ഉടച്ചു. സംഭവത്തിൽ അദ്ദേഹത്തിന്റെ തള്ളവിരലിനും ചൂണ്ടുവിരലിനും പരുക്കേൽക്കുകയും ചെയ്‌തു. വഖഫ് ബിൽ പാനലിന്റെ അടുത്ത യോഗത്തിൽനിന്ന് കല്യാൺ ബാനർജിയെ ജെപിസി ചെയർമാൻ ജഗദാംബിക പാൽ സസ്പെൻഡ് ചെയ്‌തു.ബിജെപിയുടെ ജഗദാംബിക പാൽ അധ്യക്ഷയായ സമിതി, വഖഫ് ബില്ലിൽ വിരമിച്ച ജഡ്‌ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായം കേൾക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. കല്യാൺ ബാനർജിയും അഭിജിത് ഗംഗോപാധ്യായയും തമ്മിൽ വലിയ തർക്കമുണ്ടാവുകയും പരസ്‌പരം ചീത്ത വിളിക്കുകയും ചെയ്‌തതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.

ചില്ലുകുപ്പി അടിച്ചുടച്ചതിനെത്തുടർന്ന് പരുക്കേറ്റ കല്യാൺ ബാനർജിയെ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. അദ്ദേഹത്തെ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയും എഎപി നേതാവ് സഞ്ജയ് സിങ്ങും ചേർന്നാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഇരുവരും ചേർന്ന് കല്യാൺ ബാനർജിയെ യോഗഹാളിൽനിന്നു പുറത്തേക്കു കൊണ്ടുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

Tags :
nationalnewsPolitics
Advertisement
Next Article