പഞ്ചായത്ത് - മുനിസിപ്പല്‍ - കോര്‍പ്പറേഷനുകളുടെ വാര്‍ഡ് വിഭജനം അശാസ്ത്രീയം : പി രാജേന്ദ്രപ്രസാദ്
കൊല്ലം: 2025ലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയിട്ടുള്ള വാര്‍ഡ് വിഭജനം തികച്ചും പക്ഷപാതപരവും രാഷട്രീയതാല്‍പര്യം മാത്രം മുന്‍നിര്‍ത്തിയുമാണ് നടത്തിയിട്ടുള്ളത്. ഭൂമിശാസ്ത്രപരമായ അതിരുകള്‍ ഇല്ലാതെയും ജനസംഖ്യയില്‍ വലിയ അന്തരം വരുത്തിയും നടത്തിയിട്ടുള്ള വിഭജനം പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുമെന്നും ഡി സി സി പ്രസിഡന്റ് അഭിപ്രായപ്പെട്ടു. അശാസ്ത്രീയമായതും, രാഷ്്ട്രീയ പ്രേരിതവുമായ വാര്‍ഡ് വിഭജനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലാറ്റികള്‍ക്കും, കോര്‍പറേഷനും മുന്നിലും നവംബര്‍ 25ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അറിയിച്ചു.