ന്യൂസിലൻഡിനെതിരായ അവസാന ടി20യിൽ വാർണർ കളിക്കില്ല
02:18 PM Feb 24, 2024 IST | Online Desk
Advertisement
ന്യൂസിലൻഡിനെതിരായ അവസാന ടി20 മത്സരത്തിൽ ഓസ്‌ട്രേലിയൻ സൂപ്പർ താരം ഡേവിഡ് വാർണർ കളിക്കില്ല. പരിക്കേറ്റ താരത്തിന് വിശ്രമം അനുവദിച്ചു. ഇന്നലെ നടന്ന രണ്ടാം മത്സരത്തിലും വാർണർ കളിച്ചിരുന്നില്ല. നാളെയാണ് ന്യൂസിലൻഡിനെതിരായ അവസാന ടി20 മത്സരം.
Advertisement
താരത്തിൻ്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. എന്നാൽ പരിക്ക് ഭേദമാകാൻ സമയമെടുക്കും. അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലിൽ താരം കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഐപിഎല്ലിന് മുമ്പ് താരം ഫിറ്റാകുമെന്നാണ് പ്രതീക്ഷ. വാഹനാപകടത്തിൽ പരിക്കേറ്റ ഋഷഭ് പന്തിൻ്റെ അഭാവത്തിൽ മുൻ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ നയിച്ചത് വാർണറാണ്.
ആറ് അർധസെഞ്ച്വറികളടക്കം 516 റൺസ് നേടിയ വാർണർ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി. 37 കാരനായ വാർണർ കഴിഞ്ഞ മാസം ടെസ്റ്റിൽ നിന്നും ഏകദിനത്തിൽ നിന്നും വിരമിച്ചിരുന്നു.