Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേരളത്തിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്;
തലസ്ഥാനത്ത് ജനങ്ങൾക്ക് ദുരിത ജീവിതം

08:20 PM Nov 23, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ ആശങ്കയോടെ തിരുവനന്തപുരത്തെ ജനങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിൽ തലസ്ഥാന നഗരത്തിലെ ആയിരത്തോളം വീടുകൾ വെള്ളത്തിലായി. ആശുപത്രികളും വാണിജ്യ വ്യാപാര സ്ഥാപനങ്ങളും വെള്ളം കയറിയതോടെ പ്രവർത്തനം നിർത്തിവെച്ചു. വെള്ളം കയറി വീടുകളിൽ കുടുങ്ങിയവരെ ഫയർഫോഴ്സും നാട്ടുകാരും പാടുപെട്ടാണ് രക്ഷപ്പെടുത്തിയത്. വെള്ളപ്പൊക്കം തടയാൻ സർക്കാർ കഴിഞ്ഞമാസം പ്രഖ്യാപിച്ച കർമ്മപദ്ധതി വാക്കിലൊതുങ്ങിയതോടെയാണ് വീണ്ടും നഗരം മുങ്ങിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നവകേരള സദസിന്റെ വേദികളിലായതിനാൽ ജനങ്ങളുടെ ദുരിതത്തിന് പരിഹാരമുണ്ടായിട്ടില്ല.
വരും ദിവസങ്ങളിലും മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇന്നും കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരത്ത് ഗൗരീശപട്ടം, കുഴിവയൽ, തേക്കും മൂട്, ബണ്ട് കോളനി, കാരച്ചിറ, പ്ലാമൂട് അടക്കമുള്ള പ്രദേശങ്ങളിലെ വീടുകളിൽ ഇന്നലെ മുതൽ വെള്ളം കയറി. രാത്രി പെയ്ത കനത്തമഴ പെയ്തതോടെ നഗരത്തിലെ താഴ്ന്ന സ്ഥലങ്ങൾ വീണ്ടും മുങ്ങി. കോസ്മോപൊളീറ്റൻ ആശുപത്രിയുടെ താഴത്തെ നില വീണ്ടും മുങ്ങി. കാന്റീനുള്ളിലും വെള്ളം കയറി.
ശ്രീകാര്യം അണിയൂർ, ചെമ്പഴന്തി മഴ കനത്ത നാശമുണ്ടായി. നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. മതിലിടിഞ്ഞും മരം വീണുമാണ് അപകടം. കരകുളത്ത് ഫ്ലാറ്റിന്റെ മതിൽ ഇടിഞ്ഞു. കമരമന നെടുങ്കാട് റോഡിൽ വള്ളം കയറി. ഫയർഫോഴ്സിൻറെ സ്കൂബ ഡൈവേഴ്സ് സംഘമാണ് വീടുകളിൽ കുടുങ്ങിയവരെ രക്ഷിച്ചത്. കഴിഞ്ഞ മാസം 15 ന് പെയ്ത കനത്തമഴയിൽ നഗരം മുങ്ങിയിരുന്നു. 30 ന് മന്ത്രിമാർ വിളിച്ച യോഗത്തിൽ വെള്ളപ്പൊക്കം തടയാൻ കർമ്മപദ്ധതി പ്രഖ്യാപിച്ചിരുന്നു. ആമയിഴഞ്ചാൻ തോട് അടക്കമുള്ള തോടുകളുടെ ആഴം കൂട്ടാനായിരുന്നു പ്രധാന തീരുമാനം. മണ്ണ് കുറെ മാറ്റിയെങ്കിലും അതെല്ലാം തോടിന്റെ കരയിൽ നിന്നും മാറ്റിയില്ല. വീണ്ടും മഴയെത്തിയതോടെ മണ്ണ് വീണ്ടും തോടിലേക്ക് വീണു.

Advertisement

Tags :
kerala
Advertisement
Next Article