Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കണ്ണീർ കടലായി വയനാട്; മരണസംഖ്യ 114 ആയി

06:25 PM Jul 30, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. 114പേർ മരിച്ചു. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 18 മൃതദേഹങ്ങൾ വിട്ടുനൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഞ്ചുമന്ത്രിമാരെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ നിയോഗിച്ചു. എല്ലാ സേനവിഭാഗങ്ങളുടെയും സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി. 45 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 3069 ആളുകൾ ക്യാംപുകളിൽ. ഉത്തരേമഖല ഐജി, ഡിഐജി, ക്രമസമാധാനവിഭാഗം എഡിജിപി എന്നിവർക്ക് ചുമതല. പരിശീലനം ലഭിച്ച സംഘങ്ങളുടെ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement

വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ജൂലൈ 30, 31 തീയതികളിലാണ് ഔദ്യോഗിക ദുഖാചരണം. വയനാട്ടിലെ ദുരന്തത്തിൽ അനേകം പേർക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചതിലും സർക്കാർ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ കാലയളവിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണമെന്നും സർക്കാർ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

Tags :
featuredkerala
Advertisement
Next Article