Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പ്രിയങ്കയെ നെഞ്ചേറ്റി വയനാട്: എതിരിടാന്‍ പോലുമാകാതെ വിറച്ച് സത്യന്‍ മൊകേരി, നിഴല്‍ പോലുമില്ലാതെ ബിജെപി

10:27 AM Nov 23, 2024 IST | Online Desk
Advertisement

വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മുന്നേറുമ്പോള്‍ വോട്ടുകള്‍ വാരിക്കൂട്ടി പ്രിയങ്ക ഗാന്ധി മുന്നോട്ട്. തുടക്കം മുതല്‍ ഭൂരിപക്ഷം ഉയര്‍ത്തിയ പ്രിയങ്കയുടെ ഭൂരിപക്ഷം ഒരു ലക്ഷം പിന്നിട്ടിരിക്കുന്നു. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ സത്യന്‍ മൊകേരി നേടുന്നതിനേക്കാള്‍ നാലിരട്ടി വോട്ട് സ്വന്തം പേരിലാക്കിയാണ് പ്രിയങ്ക മുന്നേറുന്നത്.

Advertisement

പോള്‍ചെയ്ത വോട്ടിന്റെ 70 ശതമാനം വോട്ടും പ്രിയങ്ക നേടുന്ന രീതിയാണ് വോട്ടെണ്ണലില്‍ തെളിയുന്നത്. ഒരു പോരാട്ടം പോലും പ്രിയങ്കക്ക് സമ്മാനിക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞില്ല എന്നത് വോട്ടെണ്ണലില്‍ വ്യക്തമാണ്. പ്രിയങ്കയെയും രാഹുലിനെയും കടന്നാക്രമിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രചാരണങ്ങളൊന്നും വോട്ടര്‍മാര്‍ ഗൗനിച്ചില്ല എന്നതാണ് വോട്ടെണ്ണലില്‍ തെളിയുന്നത്. ദേശാടനക്കിളികളെ പോലെ എത്തുന്ന സ്ഥാനാര്‍ഥികളെ വേണ്ടെന്നും മണ്ഡലത്തെ അറിയുന്ന സത്യന്‍ മൊകേരിയെ തെരഞ്ഞെടുക്കണമെന്നും പ്രചാരണത്തില്‍ വോട്ടര്‍മാര്‍ക്കു മുന്നില്‍ ഊന്നിപ്പറഞ്ഞതും പച്ച തൊട്ടില്ല. മുമ്പ് എം.ഐ. ഷാനവാസിന്റെ ഭൂരിപക്ഷം 20000 വോട്ടിലൊതുക്കിയ മൊകേരി പ്രിയങ്കക്കുമുന്നില്‍ തീര്‍ത്തും നിഷ്പ്രഭമാകുന്നതാണ് കാഴ്ച.

ബി.ജെ.പി സ്ഥാനാര്‍ഥി നവ്യ ഹരിദാസിന് വോട്ടകളൊന്നും സമാഹരിക്കാനായിട്ടില്ല. തുടക്കത്തില്‍ പ്രിയങ്ക 68917 വോട്ടുകള്‍ നേടിയപ്പോള്‍ നവ്യക്ക് നേടാന്‍ കഴിഞ്ഞത് 11235 വോട്ടു മാത്രം. സത്യന്‍ മൊകേരിക്ക് ലഭിച്ചത് 20678 വോട്ടാണ്

Tags :
featured
Advertisement
Next Article