Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വയനാട് ഉരുൾപൊട്ടൽ: ഒ.ഐ.സി.സി അനുശോചനം രേഖപ്പെടുത്തി

08:06 PM Jul 30, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈത്ത് സിറ്റി: വയനാട് ഉരുൾപൊട്ടലിൽ മരണപ്പെട്ട സഹോദരങ്ങൾക്ക് ഒ.ഐ.സി.സി നാഷണൽ കമ്മറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. അപകടപ്പെട്ടവർക്ക് വേണ്ട എല്ലാ സഹായങ്ങളും ഉടൻ എത്തിക്കാൻ നടപടിയുണ്ടാകണമെന്നും പ്രഖ്യാപിച്ച സഹായ ധനത്തിൽ വർദ്ധനവ് ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോകസഭയിൽ ആവശ്യപ്പെട്ടു.

ഒ.ഐ.സി.സി കുവൈറ്റ് നേരിട്ട് സഹായമെത്തിക്കും.

വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് ഒ.ഐ.സി.സി വയനാട് ജില്ലാ കമ്മറ്റിയുമായും സിദ്ദിഖ് എം.എൽ.എയുമായും സഹകരിച്ച് നേരിട്ട് എല്ലാ തരത്തിലുമുള്ള സഹായമെത്തിക്കുന്നതാണെന്ന് ഒ.ഐ.സി.സി നാഷണൽ കമ്മറ്റി പ്രസിഡന്റ്‌ വർഗീസ് പുതുകുളങ്ങരയും സെക്രട്ടറി സുരേഷ് മാത്തൂരും വാർത്ത കുറിപ്പിൽ അറിയിച്ചു.അതി തീവ്ര മഴയുടെ മുന്നറിയിപ്പ് ജനങ്ങൾക്ക് നല്കിയിട്ടുണ്ടോയെന്നും കേരളത്തിൽ പരിസ്ഥിതി ലോല പ്രദേശങ്ങളിലുള്ള നിർമാണ പ്രവർത്തങ്ങൾ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത് തുടരുന്നതിനാൽ ഇനിയെങ്കിലും ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും നിവേദനത്തിലൂടെ ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മറ്റി ആവശ്യപ്പട്ടു.

Advertisement
Next Article