വയനാടിന് കൈത്താങ്ങായി കോണ്‍ഗ്രസ്; ഫണ്ട് സമാഹരണ ആപ്പ് പുറത്തിറക്കി
കളമശ്ശേരി: വയനാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി കോണ്‍ഗ്രസ്. കെപിസിസിയുടെ നേതൃത്വത്തിലുള്ള ഫണ്ട് സമാഹരണ മൊബൈല്‍ ആപ്പ് പുറത്തിറക്കി. കളമശ്ശേരിയില്‍ നടന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിനിടയിലാണ് ആപ്ലിക്കേഷന്റെ ലോഞ്ച് നടന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്, കെപിസിസി പ്രസിഡന്റ് കെ സുധാകരന്, യു ഡി എഫ് കണ്‍വീനര്‍ എംഎം ഹസന്, എറണാകുളം ഡിസിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, അന്‍വര്‍ സാദത്ത് എംഎല്‍എ, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ എം ലിജു, വി പി സജീന്ദ്രന്, ദീപ്തി മേരി വര്‍ഗ്ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തീര്‍ത്തും സുതാര്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിലൂടെ മറ്റേന്നാള് മുതല്‍ പണം നല്‍കാമെന്ന് നേതാക്കള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ നൂറു വീടുകള്‍ക്കാണ് പ്രഥമ പരിഗണനയെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.