വയനാട് ഉരുൾപൊട്ടൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 6 ലക്ഷം ധനസഹായം
12:32 PM Aug 14, 2024 IST | Online Desk
Advertisement
തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് ധന സഹായം പ്രഖ്യാപിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. നാല് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് എടുക്കുന്നത്.
Advertisement
പരുക്കേറ്റ് 60 ശതമാനം വൈകല്യം ബാധിച്ചവര്‍ക്ക് 60,000 രൂപയും 40 മുതല്‍ 50 ശതമാനം വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപയും നല്‍കും. കൂടാതെ വാടകയ്ക്ക് താമസിക്കുന്നവരുടെ വാടകയിനത്തിൽ പ്രതിമാസം 6,000 രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബന്ധുക്കളുടെ കൂടെ മാറി താമസിക്കുന്നവർക്കും ഈ തുക ലഭിക്കും. എന്നാൽ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പൂര്‍ണമായി സ്‌പോണ്‍സര്‍ഷിപ്പിലൂടെ മാറുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല.