വയനാട് ഉരുൾപൊട്ടൽ: മരണസംഖ്യ 276, മരണസംഖ്യ ഉയർന്നേക്കും, ഇനിയും കണ്ടെത്താനുള്ളത് 240പേരെ
വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട്ടിൽ മരിച്ചവരുടെ എണ്ണം 276 കഴിഞ്ഞു.മരിച്ചവരിൽ 23 പേർ കുട്ടികളാണ്. മൂന്നാം ദിവസമായ ഇന്ന് വ്യാഴാഴ്ചയും തിരച്ചിൽ പുരോഗമിക്കുകയാണ്. 240 ഓളം പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മുണ്ടക്കയിലേക്ക് സൈന്യം നിർമ്മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിർമ്മാണം ഇന്ന് ഉച്ചയോടുകൂടെ പൂർത്തിയാകും എന്നാണ് ലഭ്യമായ വിവരം. പാലത്തിന്റെ നിർമ്മാണം പൂർത്തിയായാൽ കൂടുതൽ യന്ത്രങ്ങളും സനാഹങ്ങളും എത്തിച്ച് വീടുകൾക്കും കെട്ടിടങ്ങൾക്കും ഇടയിൽ കുടുങ്ങിപ്പോയ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള പ്രവർത്തികൾ കൂടുതൽ വേഗത്തിലാകും. ഇന്നലെ രാത്രി തന്നെ 15 മണ്ണുമാന്തി യന്ത്രങ്ങൾ മുണ്ടക്കയിൽ എത്തിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി അറിയിച്ചു.
അതേസമയം വയനാട്ടിലെ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8304 പേരാണ് കഴിയുന്നത്. ഇതുവരെ 1592 പേരെ രക്ഷപ്പെടുത്തി.