വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു: കെ.സി. വേണുഗോപാല്‍ എംപി
02:54 PM Aug 12, 2024 IST | Online Desk
Advertisement
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. പ്രധാനമന്ത്രി അടിയന്തരമായി ഒരു സമ്പൂര്‍ണ്ണ പാക്കേജ് പ്രഖ്യാപിക്കണം.
Advertisement
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അതിനു ശേഷമാണ് പ്രധാനമന്ത്രി വയനാട്ടിൽ എത്തിയതെന്നും കേരള ഗവണ്‍മെന്‍റും ഈ വിഷയമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകള്‍ രാഷ്ട്രീയം കലര്‍ത്താതെ യോജിച്ച് നിൽക്കണമെന്നും മറിച്ചായാൽ പാക്കേജിനെയും അത് ദോഷകരമായി ബാധിക്കുമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.