വയനാട് പുനരധിവാസം; സർക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: വയനാട് പുനരധിവാസത്തിനായി എസ്ഡിആര്‍എഫില്‍നിന്ന് ചിലവഴിക്കാനാവുന്ന തുകയെകുറിച്ചുള്ള കണക്കുകൾ വ്യക്തമാക്കാത്ത സംസഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കൃത്യമായ കണക്കുകള്‍ നൽകാതെ എങ്ങനെയാണ് കേന്ദ്രം പണം നൽകുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. വയനാട് പുനഃരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ എസ്.ഡി.ആര്‍. ഫണ്ടിലെ വിഷാദശാംശങ്ങൾ നൽകാൻ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നേരിട്ട് ഹാജരായിട്ടുപോലും കഴിഞ്ഞില്ല.
എസ്.ഡി.ആര്‍.എഫില്‍ എത്ര പണമുണ്ടെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് 677 കോടി എന്ന് സംസ്ഥാന സര്‍ക്കാർ മറുപടി നൽകി. കേന്ദ്രസര്‍ക്കാര്‍ എത്ര രൂപ നല്‍കി എന്ന ചോദ്യത്തിന് രണ്ടു തവണയായി ആകെ 291 കോടി രൂപ എസ്.ഡി.ആര്‍.എഫിലേക്ക് നല്‍കിയെന്നും സംസ്ഥാനം അറിയിച്ചു. ഇതില്‍ 97 കോടി രൂപ സംസ്ഥാനത്തിന്റെ വിഹിതവും കൂടി ചേര്‍ത്താണുള്ളത്. ഇതില്‍ 95 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍, വയനാട്ടിലേത് അടക്കമുള്ള മറ്റ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുകയും ചെയ്തു. ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണ്. ഇതില്‍ എത്ര തുക വയനാടിന്റെ പുനഃരധിവാസത്തിനായി ഉപയോഗിക്കുമെന്ന് ചോദ്യത്തിനാണ് സർക്കാരിന് ഉത്തരമില്ലാതെ പോയത്. കണക്കുകള്‍ വ്യാഴാഴ്ച സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ വാദം പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റി.