Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വയനാട് ദുരിതാശ്വാസം: കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

02:39 PM Oct 25, 2024 IST | Online Desk
Advertisement

കൊച്ചി: വയനാട് ദുരിതാശ്വാസം നിഷേധിക്കുന്ന കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വയനാട് ദുരിതാശ്വാസത്തിന് കേന്ദ്രം പ്രത്യേക സഹായം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.

Advertisement

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ലെന്നും തീവ്രസ്വഭാവമുള്ള ദുരന്തമെന്ന് വിജ്ഞാപനം ചെയ്യണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ലെന്നും സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തി.

സംസ്ഥാനം മുന്നോട്ട് വെച്ചിരുന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചെങ്കില്‍ പുനര്‍ നിര്‍മാണത്തിനായി ആഗോള സഹായം ലഭിക്കുമായിരുന്നുവെന്നും സര്‍ക്കാര്‍ മുന്നോട്ട് വെച്ചു.

ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ല. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ബാക്കിയുണ്ടായിരുന്നത് 782.99 കോടി രൂപയാണ്. ഈ ഫണ്ട് മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിത പ്രദേശത്ത് മാത്രമായി ഉപയോഗിക്കേണ്ടതല്ല.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി

Tags :
keralanewsPolitics
Advertisement
Next Article