വയനാട് ദുരന്തം; എല്ലാവരും ഒരുമിച്ച് നിൽക്കണം, ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നു: എ.കെ.ആന്റണി
വയനാട്: കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. ദുരന്തത്തിൽ വേദനയനുഭവിക്കുന്നവരെയും അവർക്കാവശ്യമായ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം. തലേക്കുന്നില്‍ ബഷീര്‍ ഫൗണ്ടേഷന് സ്മാരക മന്ദിര നിര്‍മ്മാണ ഫണ്ട് സമാഹരണത്തിന്റെ ആദ്യ കൂപ്പൺ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നദ്ദേഹം.
അമ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതായി അദ്ദേഹം അറിയിച്ചു. തലേക്കുന്നില്‍ ബഷീര്‍ ഫൗണ്ടേഷന് സ്മാരക മന്ദിരനിര്‍മ്മാണ ഫണ്ട് സമാഹരണത്തിനുള്ള ആദ്യ സംഭാവന എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടുള്ള വസതിയില്‍ എത്തി ഏറ്റുവാങ്ങി. പ്രതിപക്ഷ നേതാവ് ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു.