വയനാട് ദുരന്തം; വിദ്യാർത്ഥികൾക്ക് സൗജന്യ പഠന സൗകര്യമൊരുക്കും: എം.ജി സർവകലാശാല
11:16 AM Aug 14, 2024 IST | Online Desk
Advertisement
കോട്ടയം: വയനാട് ദുരന്തബാധിതരായ വിദ്യാർഥികൾക്ക് സൗജന്യ പഠനസൗകര്യം ഉറപ്പാക്കുമെന്ന് എം.ജി സർവകലാശാല. ഇന്നലെ നടന്ന പുതിയ സിൻഡിക്കേറ്റ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാനെടുത്തത്. സർവകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കാൻ അവസരമൊരുക്കും. ദുരന്തത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് സമയബന്ധിതമായി സർട്ടിഫിക്കറ്റുകൾ നൽകും. പുനരധിവാസ പ്രവർത്തനങ്ങളിൽ സർവകലാശാലയിലെ വിവിധ വകുപ്പുകളുടെ സഹകരണം ഉണ്ടാകുമെന്നും സിൻഡിക്കേറ്റ് യോഗം അറിയിച്ചു.
Advertisement