വയനാട് ദുരന്തം; 5 കോടി അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
02:47 PM Jul 30, 2024 IST | Online Desk
Advertisement
ചെന്നൈ: ദുരിതമനുഭവിക്കുന്ന വയനാടിന് സഹായഹസ്തവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ദുരിതാശ്വാസ സഹായമായി അഞ്ച് കോടി രൂപ അനുവദിച്ചു. മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വയനാട്ടിലെത്തും. അതുപോലെ വിദഗ്ധ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഈ സംഘത്തിലുണ്ടാകും. അവശ്യവസ്തുക്കളും സംഘം വയനാട്ടിലെത്തിക്കും. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരളത്തിന് എല്ലാ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തു.
Advertisement