സംസ്ഥാനത്ത് താപനില ഉയരുന്നു
11:28 AM Sep 20, 2024 IST
|
Online Desk
Advertisement
Advertisement
തിരുവനന്തപുരം: ഒരാഴ്ചയായി സംസ്ഥാനത്ത് താപനിലയിൽ വർധന രേഖപ്പെടുത്തുന്നു.
കോട്ടയത്ത് താപനില ശരാശരിയെക്കാൾ 3 ഡിഗ്രി സെൽഷ്യസ് അധികമാണ് ഇന്നലെ രേഖപ്പെടുത്തിയ കൂടിയ ചൂട്. 34°C.
ഒരാഴ്ചയായി കോട്ടയത്തെ താപനില ക്രമമായി ഉയരുകയാണ്. സെപ്റ്റംബർ 14 ന് 32.4°C രേഖപ്പെടുത്തിയ താപനില. അടുത്ത ദിവസങ്ങളിൽ ഉയർന്നു തുടങ്ങി. 18 ന് 34.5°C വരെ എത്തി.
മഴ മാറി നിൽക്കുന്നതും തെളിഞ്ഞ കാലാവസ്ഥയുമാണ് താപനില ഉയരാൻ കാരണം.
സൂര്യൻ ഭൂമധ്യരേഖയ്ക്കു നേരെ പതിക്കുന്നതിനാൽ താപനില ഉയരാൻ കാരണമാകും.
സെപ്റ്റംബർ 22 നാണ് ശരത് വിഷുവം. അന്ന് ഉത്തര, ദക്ഷിണ ഗോളങ്ങളിൽ രാത്രിയും പകലും തുല്യമായിരിക്കും.
കാലവർഷ പിൻമാറ്റത്തെ തുടർന്നു വരും ദിവസങ്ങളിൽ മഴ ചെറിയ തോതിൽ ലഭിക്കാൻ സാധ്യതയുള്ളതിനാൽ താപനില കുറയുമെന്നാണ് കാലാവസ്ഥാ വിദഗ്‌ധരുടെ അഭിപ്രായം.
Next Article