Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഗുജറാത്തില്‍ നടന്നതു തന്നെ ഗാസയിലും നടക്കുന്നു: കെ.സുധാകരന്‍ എംപി

09:12 PM Nov 23, 2023 IST | Veekshanam
Advertisement

കോഴിക്കോട്: വംശീയവാദിയായ നരേന്ദ്ര മോദിയുടെ വരവിന് ശേഷമാണ് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഇന്ത്യന്‍ നിലപാടില്‍ മാറ്റം വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മോദിയുടെ ഗുജറാത്തില്‍ നടന്നതു പോലെ വംശീയ ഉന്മൂലനം തന്നെയാണ് ഇന്ന് ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെപിസിസി ആഹ്വാനം ചെയ്ത പലസ്തീന്‍ ഐക്യദാര്‍ഢ്യ മഹാറാലിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കെ.സുധാകരന്‍.
ഗുജറാത്തിലെ മുസ്ലിങ്ങളുടെ കടകളും വീടുകളും കൊള്ളയടിച്ചു. അമ്മമാരുടെ മുമ്പില്‍ വെച്ച് മക്കളെ വെട്ടിക്കൊന്നു. ഭര്‍ത്താവിന്റെ മുമ്പില്‍ വച്ച് ഭാര്യയെ മാനഭംഗപ്പെടുത്തിയതും വംശീയവാദികളാണ്. ഗുജറാത്ത് എന്ന സംസ്ഥാനത്ത് നിന്ന് ആരംഭിച്ച ഈ വംശീയ ഉന്മൂലന പരമ്പര വിദേശകാര്യ നയങ്ങളിലും മോദി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. പലസ്തീനൊപ്പം നില്‍ക്കേണ്ടത് മതേതര ശക്തികളുടെ കടമയാണ്. ചിതറി തെറിച്ച പലസ്തീന് പിന്തുണ പ്രഖ്യാപിക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടെന്നും കെ. സുധാകരന്‍ കൂട്ടിചേര്‍ത്തൂ.

Advertisement

Tags :
featuredkerala
Advertisement
Next Article