For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ശിശുക്ഷേമ സമിതിയിൽ നടന്നത് കണ്ണില്ലാത്ത ക്രൂരത; പ്രതിപക്ഷ നേതാവ്

07:27 PM Dec 03, 2024 IST | Online Desk
ശിശുക്ഷേമ സമിതിയിൽ നടന്നത് കണ്ണില്ലാത്ത ക്രൂരത  പ്രതിപക്ഷ നേതാവ്
Advertisement

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ നടന്നത് കണ്ണില്ലാത്ത ക്രൂരതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കിടക്കയിൽ മൂത്രം ഒഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണ്. കേരളം ഒന്നാകെ അപമാനഭാരത്താൽ തലകുനിച്ചു നിൽക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement

അതിക്രൂരമായ സംഭവം നടന്നിട്ടും അത് ഒളിപ്പിച്ചു വച്ചു എന്നത് അതീവ ഗൗരവതരമാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആയമാരെ സസ്പെൻഡ് ചെയ്തതിലൂടെ എല്ലാ അവസാനിച്ചുവെന്ന് സർക്കാരും ശിശുക്ഷേമ സമിതിയും കരുതരുത്. കുറ്റകൃത്യം ഒളിപ്പിച്ചു വച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമിതി ജനറൽ സെക്രട്ടറിയും ഉൾപ്പെടെയുള്ളവർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും സതീശൻ വാർത്താകുറിപ്പിൽ പറഞ്ഞു.ഇടതു ഭരണകാലത്ത് സിപിഎം നടപ്പാക്കിയ അമിത രാഷ്ട്രീയവത്ക്കരണമാണ് ശിശുക്ഷേമ സമിതിയുടെ ശാപം. ക്രിമിനലുകളുടെ കേന്ദ്രമാക്കി ശിശുക്ഷേമ സമിതിയെ സർക്കാർ മാറ്റി. ഗുരുതര കുറ്റകൃത്യങ്ങൾ ഉണ്ടായിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും ഇത് ഇനിയും അനുവദിച്ചു കൊടുക്കാനാകില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

അതേസമയം രണ്ടര വയസ്സുകാരിക്ക് നേരെ ഉണ്ടായ കൊടും ക്രൂരതയിൽ പ്രതിഷേധിച്ച് ശിശുക്ഷേമ സമിതി ഓഫീസിലേക്ക് തള്ളിക്കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ഉയർത്തി. ഉത്തരവാദികൾ രാജിവെക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമുയർത്തിയത്. ഓഫീസിലേക്ക് തള്ളിക്കയറി ഏറെനേരം പ്രതിഷേധം ഉയർത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്റ് നേമം ഷജീർ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത‌് നീക്കി.

Tags :
Author Image

Online Desk

View all posts

Advertisement

.