Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വിദ്യാര്‍ഥിനിയോട് പറഞ്ഞത് അശ്ലീലം ; എഎസ്ഐയ്ക്ക് സ്ഥലംമാറ്റം

12:04 PM Feb 09, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ വിഡിയോ കോള്‍ ചെയ്ത് അശ്ലീലം പറഞ്ഞ സംഭവത്തിൽ എഎസ്ഐയ്ക്ക് സ്ഥലം മാറ്റം.
ഡിവൈഎസ്പി തിരുവനന്തപുരം റൂറല്‍ എസ്പിക്കു നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണു നടപടി. കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ എ.കെ.നസീമിനെയാണ് സ്ഥലം മാറ്റിയത്. കാഞ്ഞിരംകുളം സ്റ്റേഷനിലേക്കാണു മാറ്റം.

Advertisement

എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞാണ് എഎസ്ഐ വൊളന്റിയർമാരായ പെൺകുട്ടികൾക്ക് നമ്പർ നൽകിയിരുന്നത്.
രാത്രിയിൽ വിഡിയോ കോൾ വിളിച്ച് ശല്യം ചെയ്യുകയായിരുന്നു. വിഡിയോ കോൾ പതിവായതോടെ ഇക്കാര്യം ചോദിക്കാൻ പെൺകുട്ടി സഹവിദ്യാർഥിനികൾക്കൊപ്പം എത്തിയിരുന്നു. ആരോപണമുയർന്ന കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ എഎസ്ഐ ജോലിക്കു ഹാജരായിട്ടില്ല. ഇതിനു മുൻപ് ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിലും ഈ എഎസ്ഐയ്ക്കെതിരെ സമാന പരാതികള്‍ ഉയര്‍ന്നിരുന്നതായി ആരോപണമുണ്ട്.

Tags :
kerala
Advertisement
Next Article