'വാട്ട്സ്ആപ്പ്' ഡാറ്റകൾ ചോർത്തുന്നു'; ആരോപണവുമായി ഇലണ്‍ മസ്‌ക്
01:19 PM May 25, 2024 IST | Online Desk
Advertisement
ന്യൂഡൽഹി: മെറ്റയുടെ സാമൂഹ്യ മാധ്യമ പ്ലാറ്റഫോം ആയ വാട്ട്സ്ആപ്പിനെതിരെ ഗുരുതര ആരോപണവുമായി ടെസ്‌ല സ്ഥാപകനും എക്സ് സിഇഒയുമായ ഇലോണ്‍ മസ്‌ക്. എല്ലാ രാത്രിയിലും വാട്ട്സ്ആപ്പ് ഉപഭോക്താക്കളുടെ ഡാറ്റ വിൽക്കുന്നുണ്ടെന്നും മറ്റ് കമ്പനികൾക്ക് പരസ്യ ആവശ്യത്തിനും മറ്റും വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടെന്നും മസ്ക് ആരോപിച്ചു.
Advertisement
എന്നാൽ മസ്കിന്റെ ആരോപണത്തോട് മെറ്റയോ വാട്ട്സ്ആപ്പ് അധികൃതരോ പ്രതികരിച്ചിട്ടില്ല. എന്നാൽ പ്രശസ്ത കമ്പ്യൂട്ടർ പ്രോഗ്രാമറും വീഡിയോ ഗെയിം ഡെവലപ്പറുമായ ജോൺ കാർമാക് മസ്കിന്റെ വാദത്തിന് തെളിവുകൾ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. മെറ്റ ഉപഭോക്താക്കളുടെ സ്വകാര്യതയേക്കാൾ ബിസിനസ് താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത് എന്നാണ് മസ്കിന്റെ വാദം. മസ്കിന്റെ ആരോപണം ടെക് ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.