For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വാട്സ്ആപ്പ് നിരോധിക്കണം: പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി

04:01 PM Nov 14, 2024 IST | Online Desk
വാട്സ്ആപ്പ് നിരോധിക്കണം  പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി
Advertisement

ന്യൂഡല്‍ഹി: വാട്സ്ആപ്പ് നിരോധിക്കണമന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹജി സുപ്രീം കോടതി തള്ളി. പുതിയ ഐ.ടി നിയമങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചതിന് വാട്സ്ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

Advertisement

സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പാലിക്കുന്നില്ലെങ്കില്‍ വാട്ട്സ്ആപ്പ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരനായ കെ.ജി. ഓമനക്കുട്ടന്‍ നേരത്തെ കേരള ഹൈകോടതിയെ സമീപിച്ചിരുന്നു. ഐ.ടി നിയമങ്ങളെ ചോദ്യം ചെയ്ത് വാട്സ്ആപ്പ് ഡല്‍ഹി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഓമനക്കുട്ടന്‍ ഹരജി സമര്‍പ്പിച്ചത്. 2021 ജൂണില്‍ കേരള ഹൈകോടതി ഹരജി തള്ളിയതാനാലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ആപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സന്ദേശങ്ങളുടെ ഉത്ഭവം കണ്ടെത്തുന്നതില്‍ നിന്ന് തടയുന്നതിനാല്‍ 2021ലെ ഐ.ടി നിയമങ്ങള്‍ക്ക് യോജിച്ചതല്ലെന്ന് ഡല്‍ഹി ഹൈകോടതിയില്‍ വാട്സ്ആപ്പ് അവകാശപ്പെട്ടതായി ഹൈകോടതിക്ക് മുമ്പാകെ ഹരജിക്കാരന്‍ സമര്‍പ്പിച്ചിരുന്നു.

എന്നിരുന്നാലും, ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ സംഭരിക്കുന്നതായും അവരുടെ കോണ്‍ടാക്റ്റുകളിലേക്കും മറ്റ് വിവരങ്ങളിലേക്കും ആക്സസ് ഉണ്ടെന്നും വാട്ട്സ്ആപ്പിന്റെ സ്വകാര്യതാ നയം തന്നെ വ്യക്തമാക്കുന്നു.സന്ദേശങ്ങളുടെ ആധികാരികത ഉറപ്പ് വരുത്താന്‍ കഴിയാത്തതിനാല്‍ കോടതി സമന്‍സുകളും നിയമ അറിയിപ്പുകളും നല്‍കുന്നതിന് വാട്ട്സ്ആപ്പ് പോലുള്ള സേവനങ്ങളെ ആശ്രയിക്കുന്നത് അപകടമാണെന്നും ഹരജിക്കാരന്‍ പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.