For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഈ പോക്ക് എങ്ങോട്ട് ? ; ജെഫിൻ ജോയി എഴുതുന്നു..

01:18 PM Mar 14, 2024 IST | Online Desk
ഈ പോക്ക് എങ്ങോട്ട്     ജെഫിൻ ജോയി എഴുതുന്നു
Advertisement

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. പല മേഖലകളായി അല്ലെങ്കിൽ പല കോണുകളിൽ നോക്കുമ്പോൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. രണ്ടര വർഷത്തെ പിണറായി ഭരണത്തെ വിലയിരുത്തുമ്പോൾ ആഭ്യന്തര വകുപ്പിന് ഒപ്പം തന്നെ തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണ് ധനവകുപ്പ് . കൃത്യമായ രീതിയിലുള്ള ആസൂത്രണമോ, പദ്ധതികളോ, ഫണ്ട് വിനിയോഗമോ നികുതിപിരിവോ നടത്താതെ പാഴ്വസ്തുവായി മുന്നോട്ട് പോവുകയാണ് ധനവകുപ്പ്, ഇത് സംസ്ഥാനത്തെ കടുത്ത തകർച്ചയിലേക്ക് കൊണ്ടു പോയിക്കൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധിയും, തകർച്ചയും മൂലം സാധാരണക്കാരായ ജനങ്ങൾ വളരെ അധികം ബുദ്ധിമുട്ടിലൂടെയും, ക്ലേശത്തിലൂടെയുമാണ് കടന്നുപോകുന്നത്. മാത്രമല്ല, പാവപ്പെട്ട ജനങ്ങളെ അധിക നികുതിയുടെ പേരിൽ ചൂഷണം ചെയ്ത് വേട്ടയാടുകയാണ്. വൈദ്യുതി ചാർജ് ഉൾപ്പെടെയുള്ള സകല ബില്ലുകളും ഇരട്ടിയാക്കിയതും, ആവശ്യ വസ്തുക്കളുടെ വിലവർദ്ധന, മാവേലി, സപ്പ്ലൈകോ മുതലായ സ്ഥാപങ്ങളിലെ ആവശ്യ സാധനങ്ങളുടെ ലഭ്യത കുറവ്‌, മാർച്ച് മാസം ഉൾപ്പടെ ഏകദേശം ഏഴ് മാസത്തോളമായി ക്ഷേമ പെൻഷനുകളുടെ വിതരണ തടസ്സം, അതിലുപരി ചരിത്രത്തിൽ ആദ്യമായി സാമ്പത്തിക ഞെരുക്കം മൂലം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതും അവയ്ക്ക് കാലതാമസം ഉണ്ടാക്കുകയും ചെയ്തത്. ഇതിനോടൊപ്പം വർഷങ്ങളായി സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വിതരണം ചെയ്യുകയും, അവ വർധിപ്പിച്ചിട്ട് ഏറെ കാലമാവുകയും ചെയ്തു. മാസങ്ങളായി കെ.എസ്.ർ.ടി.സി മുതലായ പൊതുമേഖലാ സ്ഥാപങ്ങളുടെ തകർച്ച, അവ എല്ലാം അടച്ചു പൂട്ടൽ ഭീഷണി , ജീവനക്കാരുടെ ശമ്പളം, അനുകുല്യങ്ങൾ മുതലായ ഉൾപ്പെടെ മുടങ്ങുക തുടങ്ങി നിരവധിയായ പ്രശ്ങ്ങളിലൂടെയെല്ലാം കടന്നുപോവുകയാണ്.

Advertisement

വിദ്യാഭ്യാസ മേഖലപരിശോധിച്ചാൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കൃത്യമായി രീതിയിലുള്ള സർക്കാർ ഇടപെടലുകൾ കാണാൻ സാധിക്കുന്നില്ല. പലപ്പോഴായി ഉച്ചകഞ്ഞി വിതരണം മുടങ്ങുകയും, ഫണ്ട് ഇല്ലാതെ സ്‌കൂൾ അധികാരികർ അവരുടെ കയ്യിൽനിന്നും ഫണ്ട് എടുക്കേണ്ട അവസ്ഥയും ഉണ്ടാകുന്നു. കൂടാതെ മാസങ്ങളായി പാലും, മുട്ടയും കൃത്യമായി സമയത്ത് വിതരണം നടന്നിട്ട്, അതും സ്‌കൂൾ അധികാരികൾ അവരുടെ കയ്യിന് ഫണ്ട് എടുത്ത്.

2023-24 അധ്യയന വർഷം അവസാനഘട്ടത്തതിൽ എത്തിയിരിക്കുകയാണ്. എസ്. എസ്. എൽ. സി, പ്ലസ് ടു മുതലായ പൊതു പരീക്ഷകൾ നടത്താൻ പോലും ഫണ്ട് ഇല്ലാതെയാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ അവസ്ഥ പരിശോധിക്കുമ്പോൾ കേരളത്തിലെ പല സർവ്വകലാശാലകളിലും പഠിക്കാൻ വിദ്യാർത്ഥികൾ ഇല്ലാതെ സീറ്റുകൾ മിച്ചം കിടക്കുകയാണ്. സംസ്ഥാനത്തെ യുവതി-യുവാക്കളുടെ കൊഴിഞ്ഞ് പോക്കിലേക്കാണ് ഈ അവസ്ഥ കൊണ്ടെത്തിക്കുന്നത്.

സർക്കാർ പറയുന്ന ന്യായങ്ങളാണ് അത്ഭുതപെടുത്തുന്നത്. കേന്ദ്രസർക്കാർ ആണ് ഇതിന്റെ കാരണക്കാർ എന്നും, സർക്കാർ മികച്ച രീതിയിൽ ഉള്ള പ്രവർത്തനങ്ങളാണ് കാഴ്ച്ചവെക്കുന്നത് എന്നും അവകാശപ്പെടുന്നു. രണ്ടു ഭാഗത്തും ​ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. കൃത്യമായ രീതിയിൽ സംസ്ഥാന സർക്കാരിന് സംസ്ഥാനത്തിന് അവകാശപ്പെട്ട കോടികണക്കിന് ഫണ്ട് നേടി എടുക്കാതെ, ജനങ്ങളെ വിഡ്ഢികൾ ആക്കി, രണ്ട് കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും പഴിചാരിക്കൊണ്ടു നാടകം കളിക്കുകയാണ്. പാവപ്പെട്ട ഓരോ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് സർക്കാർ വൻ ധൂർത്തും അഴിമതിയും നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു കോടി രൂപയുടെ ബസ് ഉണ്ടാക്കി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി നടത്തിയ നവകേരള സദസ്സ് നഷ്ടമാണ് ഖജനാവിന് ഉണ്ടാക്കിയത്. ഈ സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ലിഫ്ഹൗസ് മോഡി പിടിപ്പിക്കാനും, നീന്തൽക്കുളം ഉണ്ടാക്കാനും, പശുത്തൊഴുത്ത് പണിയാനും, ലിഫ്റ്റ് പണിയാനും പണം എടുക്കുകയും ഖജനാവ് കാലിയാക്കുകയും ചെയ്തിരിക്കുകയാണ്. ഈ മോഡി പിടിപ്പിക്കലിലും ധൂർത്തിലും വിരുന്ന് നടത്തലിലും എടുത്തിരിക്കുന്ന പണം ഉണ്ടായിരുന്നെങ്കിൽ പെൻഷൻ വിതരണം ചെയ്യാമായിരുന്നു. അതൊന്നും വകവയ്ക്കാതെ തൊഴിലില്ലായ്മയുടെ കടന്നുപോകുന്ന കേരളത്തിലെ യുവതി യുവാക്കൾക്ക് തിരിച്ചടി നൽകിക്കൊണ്ട് പിൻവാതിൽ നിയമനങ്ങളിലൂടെ ഇഷ്ടക്കാരെ തിരുകി കയറ്റുകയും, നികുതിപ്പണം ധൂർത്തിന്റെ പേരിൽ നഷ്ടപ്പെടുത്തുകയുമാണ് സർക്കാർ ചെയ്യുന്നത്.

സംസ്ഥാനം ഇനിയും വലിയ പ്രതിസന്ധിയിലേക്ക് പോകുന്നതിന് മുൻപ് ആവശ്യമായ നടപടികൾ എടുക്കുകയും ഇനിയും പ്രതിസന്ധികൾ ഉണ്ടാവാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണം. ശമ്പളം, ക്ഷേമ പെൻഷനുകൾ, ആനുകൂല്യങ്ങൾ മുതലായ കുടിശിക എത്രയും പെട്ടന്ന് സർക്കാർ നൽകണം എന്നും ആവശ്യപ്പെടുന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.