Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'തന്നെ അക്രമിക്കാന്‍ ശ്രമിച്ചവരുടെ പരിപാടിക്ക് എന്തിന് പോകണം': ലോക കേരള സഭ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍

02:50 PM Jun 11, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: ലോക കേരള സഭ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കഴിഞ്ഞ മൂന്ന് തവണ പരിപാടിയ്ക്ക് വിളിച്ചിട്ടില്ല. എന്നോട് ചെയ്തത് എല്ലാം എന്റെ മനസിലുണ്ട്. തന്നെ അക്രമിക്കാന്‍ ശ്രമിച്ചവരുടെ പരിപാടിയ്ക്ക് എന്തിന് പോകണം കൊല്ലത്ത് വെച്ച് തനിക്ക് നേരെ അക്രമം ഉണ്ടായി. അക്രമത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഒപ്പം താനില്ല. അക്രമത്തിന്റെയും ബോംബിന്റെയും സംസ്‌കാരത്തെ തിരസ്‌കരിച്ച കണ്ണൂരിലെ ജനങ്ങളെ താന്‍ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement

ഇന്നലെയാണ് ചീഫ് സെക്രട്ടറി വി വേണു ലോക കേരള സഭ ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. എന്നാല്‍ കടുത്ത ഭാഷയില്‍ ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് തിരിച്ചയച്ച ഗവര്‍ണര്‍ ലോക കേരള സഭ ഉദ്ഘാടനം ചെയ്യാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

Advertisement
Next Article