ഗുജറാത്തിലുള്ള മോദി എന്തിന് വാരണാസിയിൽ മത്സരിക്കുന്നു?: വി ഡി സതീശൻ
01:11 PM Apr 20, 2024 IST
|
Online Desk
Advertisement
കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യയിൽ നിന്നും തെക്കേ ഇന്ത്യയിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്ന മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസിന്റെ മുഖമായ രാഹുൽ ഗാന്ധിക്ക് ഇന്ത്യയിൽ എവിടെ വേണമെങ്കിലും മത്സരിക്കാം. ഗുജറാത്തിലുള്ള മോദി എന്തിനാണ് വാരണാസിയിൽ മത്സരിക്കാൻ പോയത്, എന്താണ് അതേപ്പറ്റി പറയാൻ ഉള്ളത്. 400 സീറ്റ് കിട്ടുമെന്ന് ഉറപ്പുള്ള മോദി പേടിച്ചിട്ടാണ് മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുന്നതും ഇ ഡിയെ കൊണ്ട് അന്വേഷിപ്പിക്കാൻ നടക്കുന്നതും.
Advertisement
തെരഞ്ഞെടുപ്പിന് അരികിലെത്തി നിൽക്കുമ്പോഴാണ് മോദി കരുവന്നൂരിലെ പണം നൽകുമെന്ന് പറയുന്നത്. 300 കോടിയാണ് സിപിഎം തട്ടിയെടുത്തത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിന് തികച്ചും രാഷ്ട്രീയ ലക്‌ഷ്യം മാത്രമാണ് ഉള്ളതെന്നും വി ഡി സതീശൻ പറഞ്ഞു.
Next Article