Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ചോദ്യങ്ങൾ ഉന്നയിച്ചിട്ടും സിപിഎമ്മോ സർക്കാരോ മറുപടി പറയാത്തതെന്തേ?

'സിഎംആർഎല്ലിനായി മുഖ്യമന്ത്രി കൂടുതൽ ഇടപെടലുകൾ നടത്തി; റവന്യൂ വകുപ്പിനെ മറികടന്നു'
12:43 PM Feb 26, 2024 IST | Online Desk
Advertisement

സിഎംആർഎൽ കമ്പനിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ കുടുതൽ ഇടപെടലുകൾ നടത്തിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ . ഭൂപരിധി നിയമത്തിൽ ഇളവു തേടിയ കമ്പനിക്കു വേണ്ടി റവന്യൂ വകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെട്ടുവെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു.
പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായാണ് മാത്യു കുഴൽനാടൻ രംഗത്തെത്തിയത്. നൽകാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പങ്കാണ് കണ്ടെത്താൻ ശ്രമിക്കുന്നതെന്ന് മാത്യു കുഴൽനാടൻ വിശദീകരിച്ചു.

Advertisement

സി.എം.ആർ.എൽ നെ സഹായിക്കാൻ ഇടപെട്ടതിൻ്റെ രേഖകൾ പുറത്തുവിട്ടിട്ടും മുഖ്യമന്ത്രി നടത്തിയ അധിക ഇടപെടലുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ചിട്ടും സിപിഎമ്മോ സർക്കാരോ മറുപടി നൽകുന്നില്ലെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യവസായ മന്ത്രി നൽകിയത് ഒറ്റ വരി മറുപടി മാത്രമാണെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 1000 ദിവസമായി തോട്ടപ്പള്ളിയിലെ ഖനനം സിഎംആർഎലിന് ഗുണമുണ്ടാക്കുന്ന വിധത്തിലാണ് ഇതിനകം 40,000 കോടി രൂപയുടെ കരിമണൽ ഖനനം ചെയ്തെടുത്തു. തോട്ടപ്പള്ളിയിൽ കെആർഇഎംഎൽ സ്‌ഥലം വാങ്ങിയതിലും ദുരുഹതയുണ്ടെന്ന് കുഴൽനാടൻ ആരോപിച്ചു.

Tags :
keralaPolitics
Advertisement
Next Article