ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ; അടൂർ പ്രകാശ്
ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകൾ ഉണ്ടെന്ന ആരോപണവുമായി അടൂർ പ്രകാശ്. മണ്ഡലത്തിലെ1,64,006 വോട്ടുകളിൽ ഇരട്ടിപ്പുണ്ട്. അന്തിമ വോട്ടർ പട്ടികയിൽ പരമാവധി ആളുകളെ തിരുകി കയറ്റാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് അടൂർ പ്രകാശിന്റെ ആരോപണം. 13,66,000 ത്തോളം വോട്ടർമാരുള്ള മണ്ഡലത്തിൽ 1,64,006 വോട്ടുകളിൽ ഇരട്ടിപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആകെ വോട്ടർമാരിൽ 8.32 ശതമാനംപേർക്കും ഇരട്ട വോട്ടുണ്ട്. കഴിഞ്ഞ തവണ മണ്ഡലത്തിൽ ഇരട്ട വോട്ടുകൾ കണ്ടെത്തിയിരുന്നു.
ഒരാളെ പോലും വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യരുത് എന്നാണ് സർക്കാർ നിലപാടെന്നും അന്തിമ പട്ടികയിൽ പരമാവധി പേരെ തിരികയറ്റാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും അടൂർ പ്രകാശ് പറഞ്ഞു.മരണപ്പെട്ടവർക്കും വോട്ട് ചെയ്യാനുള്ള അവസരമായി മാറുകയാണ്. കള്ളവോട്ട് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.