For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കാട്ടാന ആക്രമണം: മരിച്ച അമര്‍ ഇലാഹിയുടെ കബറടക്കം ഇന്ന്; വണ്ണപ്പുറം പഞ്ചായത്തില്‍ ഹര്‍ത്താല്‍ തുടങ്ങി

10:36 AM Dec 30, 2024 IST | Online Desk
 em കാട്ടാന ആക്രമണം  മരിച്ച അമര്‍ ഇലാഹിയുടെ കബറടക്കം ഇന്ന്  വണ്ണപ്പുറം പഞ്ചായത്തില്‍ ഹര്‍ത്താല്‍ തുടങ്ങി  em
Advertisement

ഇടുക്കി :മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ മരിച്ച അമര്‍ ഇലാഹിയുടെ കബറടക്കം നടന്നു.

Advertisement

രാവിലെ 8.30ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിലായിരുന്നു കബറടക്കം. പുലര്‍ച്ചയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി അമറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്.

കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ഹര്‍ത്താല്‍ നടത്തുകയാണ്. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

സോളാര്‍ വേലി സ്ഥാപിക്കല്‍, ആ!ര്‍ആര്‍ടി സംഘത്തിന്റെ സേവനം ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളിലും ഉടന്‍ നടപടി വേണമെന്ന് ഇന്നലെ സബ്കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യമുന്നയിച്ചിരുന്നു. മരിച്ച അമറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ തുകയുടെ ആദ്യ ഗഡു ഇന്ന് കൈമാറിയേക്കും.

Tags :
Author Image

Online Desk

View all posts

Advertisement

.