Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാട്ടാനയാക്രമണം, വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

05:03 PM Feb 16, 2024 IST | Online Desk
Advertisement

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ പാക്കം സ്വദേശി പോള്‍ കൊല്ലപ്പെട്ടതിലും വയനാട്ടില്‍ വന്യമൃഗ ആക്രമണം രൂക്ഷമായതിലും പ്രതിഷേധിച്ച് ജില്ലയില്‍ നാളെ (ഫെബ്രുവരി 17, ശനിയാഴ്ച) യുഡിഎഫ് ഹര്‍ത്താല്‍. വന്യമൃഗ ആക്രമണത്തില്‍ വയനാട്ടില്‍ ഈ വര്‍ഷം മൂന്ന് മരണങ്ങള്‍ സംഭവിച്ചു. മൂന്നാമത്തെ മരണമാണ് പോളിന്റേത്. ഗുരുതരമായി പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

ജനുവരി 30 ന് തോല്‍പ്പെട്ടി സ്വദേശി ലക്ഷ്മണന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം, ഫെബ്രുവരി പത്തിനാണ് കാട്ടാന ആക്രമണം ഉണ്ടായത്. മാനന്തവാടി പടമല സ്വദേശി അജീഷാണാ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അജീഷിനെ ആക്രമിച്ച ബേലൂര്‍ മഖ്നയെന്ന മോഴയാനയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് ജില്ലയില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാളുടെ ജീവന്‍ കൂടി പൊലിഞ്ഞത്.

Tags :
featuredkerala
Advertisement
Next Article