Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വയനാട്ടിൽ വീണ്ടും ആനപ്പേടി: കോളറിട്ട കാട്ടാന വീട്ടിൽ കയറി ഒരാളെ കൊലപ്പെടുത്തി

11:10 AM Feb 10, 2024 IST | Veekshanam
Advertisement

സുൽത്താൻ ബത്തേരി: വയനാട് വീണ്ടും ആനപ്പേടിയിൽ. ഇന്നു രാവിലെ അതിർത്തിയിലെ കാട്ടിൽ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയിൽ കടന്നു. വീടിൻറെ ഗേറ്റും മതിലും തകർത്ത് അകത്ത് കടന്ന ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു.പടമല സ്വദേശി അജിയാണ് മരിച്ചത്.കർണാടകയിൽ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറങ്ങിയത്.ഇത് മോഴയാനയാണ്.ആനയുടെ ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ 144 പ്രഖ്യാപിച്ചു.കുറുക്കന്മൂല, പയ്യമ്പള്ളി കുറുവ, കാടൻകൊല്ലി എന്നീവടങ്ങലിലാണ് നിരോധനാജ്ഞ

Advertisement

വളരെയേറെ ഉൽക്കണ്ഠ ഉണ്ടാക്കുന്ന വാർത്തകൾ ആണ് വയനാട്ടിൽ നിന്ന് വരുന്നതെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. ആനയെ കാട്ടിലേക്ക് തിരിച്ച് അയക്കാൻ ഉള്ള ശ്രമം ആണ് നോക്കുന്നത്.വനം വകുപ്പ് ചെയ്യാനുള്ള കാര്യങ്ങൽ ചെയ്യുന്നുണ്ട്.പക്ഷെ ഇതിൻറെ പ്രയോജനം പലതും ജനങ്ങൾക്ക് കിട്ടുന്നില്ല.കൂടുതൽ ദൗത്യ സംഘത്തെ അയച്ച് ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കും.ഉന്നത തല ആലോചന നടത്തും.മയക്കുവെടി വെക്കുന്നത് അവസാന ശ്രമം മാത്രമാണ്.കൂടുതൽ ആളപായം ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു

Advertisement
Next Article