പിആർ വർക്ക് കൊണ്ട് വിശപ്പ് തീരില്ല, സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഇനിയും നികുതി കൂട്ടാൻ സമ്മതിക്കില്ല; പ്രതിപക്ഷ നേതാവ്
03:42 PM Aug 11, 2024 IST
|
Online Desk
Advertisement
തൃശ്ശൂർ: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി കൂട്ടാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനം കടന്നുപോകുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്. ഇനി നികുതി വർധിപ്പിച്ചാൽ ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കില്ല. സമൂഹമാധ്യമങ്ങളിലെ ക്യാപ്‌സൂളുകൾ വിശപ്പ് തീർക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Advertisement
മാവേലി സ്റ്റോറികളിൽ ഇപ്പോഴും സാധനങ്ങൾ ഇല്ല. ഇതിനെതിരെ നടപടി ഒന്നുമില്ല. ഓണക്കാലത്താണ് സർക്കാർ വിലക്കയറ്റം നിയന്ത്രിക്കേ ണ്ടത്. നികുതിപ്പണം പിരിച്ചെടുക്കുകയാണ് വേ ണ്ടത്. സിപിഎമ്മിന്റെ പിആർ വർക്ക് കൊണ്ട് വിശപ്പ് തീരില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Next Article