Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേരളയെ "പാർട്ടി " സർവ്വകലാശാലയാക്കി മാറ്റാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കും: കെ.എസ്.യു

03:43 PM Oct 01, 2024 IST | Online Desk
Advertisement

നാല് വർഷ ബിരുദ കോഴ്സിനുള്ള കരാർ അധ്യാപകരെ നിയമിക്കാന്നുള്ള സിലക്ഷൻ കമ്മിറ്റിയുടെ അധ്യക്ഷനായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ നിയമിച്ച നീക്കത്തെ നിയമപരമായി നേരിടുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ഉന്നത വിദ്യാഭ്യാസ മേഖലയിയെ രാഷ്ട്രീയവത്കരിക്കാനുള്ള സിപിഎം ശ്രമങ്ങൾ പ്രതിഷേധാർഹമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. കേരള സർവ്വകലാശാല നാല് വർഷ ബിരുദ കോഴ്സിനുള്ള കരാർ അധ്യാപകരെ നിയമിക്കാന്നുള്ള സിലക്ഷൻ കമ്മിറ്റിയുടെ അധ്യക്ഷനായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജുഖാനെ നിയമിച്ച നീക്കത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

സർവ്വകലാശാലകളിൽ അസി.പ്രൊഫസറുമാരുടെ സ്ഥിരം നിയമനത്തിന് പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങൾക്കും കരാർ നിയമനത്തിലും സ്വീകരിക്കണമെന്നാണ് യുജിസി നിബന്ധന. ഇതനുസരിച്ച് വിസിയോ വിസി ചുമതലപ്പെടുത്തുന്ന പ്പെടുത്തുന്ന 10 വർഷത്തിൽ കുറയാത്ത പ്രഫസർഷിപ്പുള്ള അധ്യാപകനോ ആയിരിക്കണം കമ്മിറ്റി ചെയർമാൻ. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമേൽ നിർദ്ദേശിച്ച 10 വർഷത്തിലേറെ പ്രൊഫസർഷിപ്പുള്ള, സിപിഎമ്മിൻ്റെ തന്നെ വനിതാ സിൻഡിക്കേറ്റ് അംഗത്തെ തഴഞ്ഞാണ് 'അധ്യാപന' പരിചയമില്ലാത്ത ഷിജുഖാനെ ജിവനക്കാരുടെ കാര്യങ്ങൾക്കുള്ള സിൻഡിക്കേറ്റിലെ സ്ഥിരം സമിതിയുടെ കൺവീനർ എന്ന നിലയിലുള്ള രാഷ്ട്രീയ നിയമനം നടന്നത്.

ഇടത് അനുകൂല സിൻഡിക്കേറ്റിനു താത്പര്യമുള്ളവരെ കമ്മിറ്റി അംഗങ്ങളായി നിയമിച്ചിട്ടുമുണ്ട്.കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധികൾക്ക് കാരണം സിപിഎം നടത്തുന്ന ഇത്തരം രാഷ്ട്രീയ വത്കരണമാണെന്നും വിഷയത്തിൽ സർവ്വകലാശാല ചാൻസലർ എന്ന നിലയിൽ ഗവർണറെ സമീപിക്കുമെന്നും, നിയമ - രാഷ്ട്രീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.

Tags :
featurednewsPolitics
Advertisement
Next Article