For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ അവർക്കൊപ്പം നിൽക്കും: എംഎം ഹസൻ

05:11 PM Mar 01, 2024 IST | veekshanam
സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ അവർക്കൊപ്പം നിൽക്കും  എംഎം ഹസൻ
Advertisement

തിരുവനന്തപുരം: എസ്എഫ്ഐയുടെ ആൾക്കൂട്ട ആക്രമണത്തിന് വിധേയനായി മരണപ്പെട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ കോൺഗ്രസും യുഡിഎഫും അവർക്കൊപ്പം നിൽക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. സിദ്ധാർത്ഥിന്റെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിദ്ധാർത്ഥിന്റെ മരണം ആത്മഹത്യയാണെന്ന് മാതാപിതാക്കൾ വിശ്വസിക്കുന്നില്ല. യഥാർഥത്തിൽ ഇതൊരു കൊലപാതകമാണ്. കൊലപാതകം നടത്തിയശേഷം ആത്മഹത്യയാണെന്നു വരുത്തി തീർക്കാനുള്ള ശ്രമം നടന്നു. ആത്മഹത്യാപ്രേരണയ്ക്കാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അതു പ്രതികളെ സഹായിക്കാനാണ്. കൊലപാതക കേസാണ് രജിസ്റ്റർ ചെയ്യേണ്ടത്. സിദ്ധാർത്ഥിന്റെ അച്ഛനും അത് ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പൂക്കോട് വെറ്ററിനറി കോളേജിനെ ചുറ്റിപ്പറ്റി ഒരുപാട് ദുരൂഹതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നുനാലു ദിവസം കുട്ടി റാഗിങ് നേരിട്ടിട്ടുണ്ട്. ആന്റി റാഗിങ് കമ്മിറ്റിക്കു പരാതി നൽകിയിട്ടും നടപടിയെടുത്തിട്ടില്ല. ആ കോളേജ് ഭരിക്കുന്നത് എസ്എഫ്ഐക്കാരാണ്. കോളേജ് സ്റ്റാഫും മാർക്സിസ്റ്റ് അനുഭാവികളാണ്. ഇത്തരത്തിലുള്ള അനുഭവമുണ്ടായ മറ്റൊരു പിതാവ് സിദ്ധാർത്ഥിന്റെ അച്ഛനോടു നീതി ലഭിക്കുന്നതുവരെ പോരാടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ധാർത്ഥിന്റെ അച്ഛനും അമ്മയും നടത്തുന്ന പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് ഹസൻ പറഞ്ഞു.
ഇന്നലെ രണ്ടു എസ്എഫ്ഐക്കാർ കീഴടങ്ങിയതായി അറിഞ്ഞു. സഖാക്കൾ കൊണ്ടുപോയി ഹാജരാക്കുന്നതിനെയാണ് കീഴടങ്ങലെന്നു പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസ് ഈ കേസിനെ കൊലപാതകമായി എടുത്തിട്ടില്ല. ഏതെങ്കിലും വിധത്തില്‍  കേസ് ഒതുക്കി തീർക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും യുഡിഎഫ് കൺവീനർ മുന്നറിയിപ്പ് നൽകി.

Advertisement

Tags :
Author Image

veekshanam

View all posts

Advertisement

.