Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചുഘട്ടം ബാക്കി നിൽക്കേ, സിപിഎം നേതാക്കൾ വിശ്രമത്തിലും, വിനോദയാത്രയിലും വിമർശനവുമായി ടി സിദ്ധീഖ്

06:23 PM May 07, 2024 IST | Online Desk
Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കുടുംബവുമായി വിദേശത്തേക്ക് വിനോദയാത്ര പോയ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ധീഖ് എംഎൽഎ. ഏഴു ഘട്ടമായുള്ള തെരഞ്ഞെടുപ്പില്‍ രണ്ട് ഘട്ടം മാത്രമാണ് കഴിഞ്ഞത്. അഞ്ച് ഘട്ടങ്ങള്‍ ബാക്കി നില്‍ക്കുന്നു. പല കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ ചുമതല ലഭിച്ച് പോയി കഴിഞ്ഞു. എന്നാല്‍ സിപിഎം നേതാക്കളെല്ലാം വിശ്രമത്തിലാണെന്നാണ്. സിപിഎം പിബി അംഗങ്ങള്‍ കൂടുതല്‍ കേരളത്തില്‍ നിന്നാണ്. അവര്‍ക്ക് ഇന്ത്യാ മുന്നണിയുടെ ഭാഗമായി ബിജെപിക്കെതിരെ പോരാട്ടം നയിക്കാന്‍ ഉത്തരേന്ത്യയിലേക്ക് പോയ് കൂടെയെന്നും സിദ്ധീഖ് ചോദിച്ചു.

Advertisement

ടി സിദ്ധീഖിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു. എൽ ഡി എഫ് യോഗം കൂടി 12 സീറ്റ് ഉറപ്പിച്ചു. ഇനി സിപിഐഎം വിശ്രമത്തിലേക്ക്..!

ദേശീയ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആകെയുള്ള സിപിഐഎം മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യ സന്ദർശനത്തിന് ദുബായിലേക്ക് പോകുന്നു. മത്സരിച്ച നേതാക്കളെല്ലാം വിശ്രമത്തിലാണ്. കേരളത്തിലെ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ പറയുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നത് മാത്രമായിരുന്നു ഈ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്റെ അജണ്ട എന്ന് തിരഞ്ഞെടുപ്പിന് ശേഷം അവർ എന്ത് ചെയ്തു എന്ന് നോക്കിയാൽ മതി. ഷാഫി പറമ്പിൽ എന്ന ജനകീയ നേതാവിനെ മതം നോക്കി തീവ്രവാദിയാക്കലാണ് ആകെ ചെയ്യുന്ന പണി.

7 ഘട്ടമായുള്ള തിരഞ്ഞെടുപ്പിൽ രണ്ട് ഘട്ടം മാത്രമാണ് കഴിഞ്ഞത്. അഞ്ച് ഘട്ടങ്ങൾ ബാക്കി നിൽക്കുന്നു. പല കോൺഗ്രസ് സ്ഥാനാർഥികൾക്കും മറ്റ് സംസ്ഥാനങ്ങളിൽ ചുമതല ലഭിച്ച് പോയിക്കഴിഞ്ഞു. അവർ രണ്ട് മാസം കൊടും വെയിൽ കൊണ്ട് പ്രചാരണം നടത്തിയവരാണ്. എന്നിട്ട് പോലും അവർക്ക് വിശ്രമമില്ല. കോൺഗ്രസിന് വിശ്രമിക്കാനാവില്ല. ഈ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ നില നിൽപ്പിന് വേണ്ടിയുള്ളതാണ്, അല്ലാതെ ചിഹ്നം നില നിർത്താനുള്ളതല്ല എന്ന തിരിച്ചറിവ് കോൺഗ്രസിനുണ്ട്.

ഈ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പ്രസക്തി എത്ര മാത്രമാണെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായില്ലേ? പിബി മെമ്പർമാരൊക്കെ കൂടുതൽ കേരളത്തിൽ നിന്നാണ്. അവർക്ക് ഇന്ത്യാ മുന്നണിയുടെ ഭാഗമായി ബിജെപിക്കെതിരെ പോരാട്ടം നയിക്കാൻ ഉത്തരേന്ത്യയിലേക്ക് പൊയ്ക്കൂടെ? പോട്ടെ, ബംഗാളിലേക്കെങ്കിലും പൊയ്ക്കൂടെ. അഖിലേന്ത്യാ തലത്തിൽ ബിജെപിയ്ക്കെതിരെ എന്ത് പോരാട്ടമാണ് സിപിഐഎം അടക്കമുള്ള ഇടത് പാർട്ടികൾ ഇപ്പോൾ നടത്തുന്നത്?

നിങ്ങൾക്ക് വിശ്രമിക്കാം, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവരുതെന്ന് ആഗ്രഹിക്കുന്ന നിങ്ങൾ വിശ്രമിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ…

“ഇന്ത്യ ഉണ്ടെങ്കിലേ കേരളമുള്ളൂ… കേരളമുണ്ടെങ്കിലേ സിപിഐഎം ഉള്ളൂ…” എന്ന് പാർട്ടി വിലയിരുത്തുന്നത് നന്ന്.

Election2024 #CPIM

Tags :
featuredkeralaPolitics
Advertisement
Next Article