'ജീവിതം പങ്കിടുമ്പോൾ ജീവിതം നല്ലതാണ്' രാജ്യവ്യാപക ബ്ലഡ് ഡൊണേഷൻ ഡ്രൈവുമായി, എൽജി ഇലക്ട്രോണിക്സ്
06:19 PM Jul 06, 2023 IST | Veekshanam
Advertisement
കൊച്ചി: രാജ്യത്തെ മുൻനിര ഉപഭോക്‌തൃ ബ്രാൻഡായ എൽജി ഇലക്ട്രോണിക്സ് ഇന്ത്യയുടെ ഇരുപത്തിയാറാം വാർഷികത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡൊണേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിൽ നിർവഹിച്ചു. 'ജീവിതം പങ്കിടുമ്പോൾ ജീവിതം നല്ലതാണ്'എന്ന സന്ദേശവുമായി രാജ്യത്തുടനീളം നൂറോളം ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്.
എൽജി ഇലക്ട്രോണിക്സ് സിഎസ്ആർ ഉദ്യമത്തിന്റെ ഭാഗമായി വിവിധ ബ്ലഡ് ബാങ്കുകളുമായും ആശുപത്രികളുമായും സഹകരിച്ചാണ് ബ്ലഡ് ഡൊണേഷൻ ഡ്രൈവ് നടത്തുന്നത്.
Advertisement