Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഗാസയിലെ കുഞ്ഞുങ്ങളുടെ മൃതദേഹംകൊണ്ട്
രാഷ്ട്രീയം കളിക്കരുത്; സിപിഎമ്മിനോട് ശശി തരൂര്‍

09:45 PM Nov 23, 2023 IST | Veekshanam
Advertisement

കോഴിക്കോട്: ഗാസയിലെ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍കൊണ്ട് രാഷ്ട്രീയം കളിക്കരുതെന്ന് സിപിഎമ്മിനോട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ.ശശി തരൂര്‍ എംപി. തന്നെ പലസ്തീന്‍ വിഷയം പഠിപ്പിക്കാന്‍ വരേണ്ട. മുസ്‌ലിംലീഗ് കോഴിക്കോട് നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ 32 മിനുട്ടും 52 സെക്കന്റും താന്‍ സംസാരിച്ചു. അതില്‍ നിന്ന് ഒരു വാക്കെടുത്ത് തന്നെ ഇസ്രയേല്‍ അനുകൂലിയാക്കുന്നവരെ കുറിച്ച് ഒന്നും പറയാനില്ല. പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണ് താനും കോണ്‍ഗ്രസ് പ്രസ്ഥാനവും.
29 വര്‍ഷം യു.എന്നില്‍ പ്രവര്‍ത്തിച്ചപ്പോള്‍ യാസര്‍ അറഫാത്തുമായി ആറു തവണ നേരില്‍ കൂടിക്കാഴ്ച നടത്തി പലസ്തീന്റെ മോചനത്തിന് ശ്രമിച്ചിരുന്നു. കാണുമ്പോഴെല്ലാം യാസര്‍ അറഫാത്ത് ഇന്ദിരാഗാന്ധി തന്റെ സഹോദരിയാണെന്ന സന്തോഷം പങ്കിടും. അദ്ദേഹം മരിച്ച ശേഷം അദ്ദേഹത്തിന്റെ കബറിടത്തില്‍ പോയിട്ടുണ്ട്. ശരിയായി മനസ്സിലാക്കിയാണ് പലസ്തീനൊപ്പം നിലയുറപ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ പ്രമേയം വ്യക്തവും ദുരാരോപണങ്ങള്‍ക്കുള്ള മറുപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

Advertisement
Next Article