For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കളമശ്ശേരി സ്ഫോടനവുമായി
ബന്ധപ്പെട്ട വിദ്വേഷ പരാമർശം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ
കേസെടുത്തു

10:24 AM Oct 31, 2023 IST | Veekshanam
കളമശ്ശേരി സ്ഫോടനവുമായി br ബന്ധപ്പെട്ട വിദ്വേഷ പരാമർശം  കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ br കേസെടുത്തു
Advertisement

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി
ബന്ധപ്പെട്ട വിദ്വേഷ പരാമർശത്തിൽ
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ
കേസെടുത്തു. കൊച്ചി സിറ്റി പോലീസാണ്
കേസെടുത്തത്. കഴിഞ്ഞ ദിവസം രാജീവ്
ചന്ദ്രശേഖറിനെതിരെ കേസെടുക്കണമോയെന്ന
ആശയകുഴപ്പത്തിലായിരുന്ന പൊലീസ്. ഐ.പി.സി 153 (സമൂഹത്തിൽ
വിദ്വേഷം വളർത്തുന്നതിനുള്ള ഇടപെടൽ), 153
എ (രണ്ട് വിഭാഗങ്ങൾ തമ്മിൽ
സ്പർധയുണ്ടാക്കുന്നതിനുള്ള വിദ്വേഷ
പ്രചരണം) എന്നീ വകുപ്പുകൾ പ്രകാരംമാണ്
കേസെടുത്തത്. ഇതിൽ 153 എ ജാമ്യം കിട്ടാത്ത വകുപ്പാണ്. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഇത് ഒരു ഭീകരപ്രവർത്തനമാണെന്നും കേരളം ഇതിനെ സപ്പോർട്ട് ചെയ്യുകയാണെന്നുമായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പരാമർശം.

Advertisement

കളമശ്ശേരി ബോംബ് സ്ഫോടന കേസിൽ വിവാദ പരമാർശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർക്കെതിരെ കെപിസിസി ഡിജിറ്റൽ മീഡിയസെൽ കൺവീനർ ഡോ.സരിൻ പരാതി നൽകി. ഡിജിപിക്കാണ് പരാതി നൽകിയത്. എംവി ഗോവിന്ദന് പുറമെ, മുൻ ഇടത് എംപി സെബാസ്റ്റ്യൻ പോൾ, ബിജെപി നേതാവ് സന്ദീപ് വാര്യർ, റിവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയാണ് പരാതി. എല്ലാവരും സ്ഫോടനവുമായി ബന്ധപ്പെട്ട് മതസ്പർദ്ധയുണ്ടാക്കും വിധം പ്രസ്താവനകൾ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

Tags :
Author Image

Veekshanam

View all posts

Advertisement

.