For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കേരളത്തിൽ എൽഡിഎഫിനൊപ്പം ദേശീയതലത്തിൽ ബിജെപിക്കൊപ്പം; ജെഡി-എസിന് പിന്നാലെ എൻസിപിയും

11:27 AM Feb 08, 2024 IST | ലേഖകന്‍
കേരളത്തിൽ എൽഡിഎഫിനൊപ്പം ദേശീയതലത്തിൽ ബിജെപിക്കൊപ്പം  ജെഡി എസിന് പിന്നാലെ എൻസിപിയും
Advertisement
Advertisement

കൊച്ചി: ജെഡി-എസ് അധ്യക്ഷൻ എച്ച്. ഡി കുമാരസ്വാമിയും പാർട്ടിയും ദേശീയതലത്തിൽ ബിജെപി നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമായപ്പോൾ കേരളത്തിൽ പാർട്ടി എൽഡിഎഫിനൊപ്പം തന്നെ തുടരുകയായിരുന്നു. ദേശീയതലത്തിൽ ബിജെപിയുടെ സഖ്യകക്ഷിയായും സംസ്ഥാനതലത്തിൽ സിപിഎമ്മിന്റെ സഖ്യകക്ഷിയായും ജെഡി-എസ് പ്രവർത്തിക്കുന്നത് എൽഡിഎഫിന് ഇപ്പോഴും തലവേദനയായി തുടരുകയാണ്. സംഘപരിവാറിനെതിരെ നിലകൊള്ളുന്നുവെന്ന് മേനി പറയുന്ന സിപിഎം അവർക്ക് ഭരണമുള്ള സംസ്ഥാനത്ത് ദേശീയതലത്തിൽ എൻഡിഎയുടെ ഭാഗമായ ജെഡി-എസിന്റെ ഒരാളെ മന്ത്രിയായി തുടരുവാൻ അനുവദിക്കുന്നതിൽ ഇടതുമുന്നണിയിൽ പലർക്കും അമർഷമുണ്ട്. ഇപ്പോഴിതാ ജെഡി-എസിന് പിന്നാലെ എൻസിപിയും സമാന രീതിയിൽ എത്തിയിരിക്കുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരവും ക്ലോക്ക് ചിഹ്നവും എൻഡിഎയുടെ ഭാഗമായ അജിത് പവാറിന് ലഭിച്ചിരുന്നു. പശ്ചാത്തലത്തിൽ ഇന്നലെ കളമശ്ശേരിയിൽ കൂടിയ സംസ്ഥാന എൻസിപി യോഗം അജിത്‌ പവാറിനൊപ്പം നിലകൊള്ളുവാൻ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനമാണ് വീണ്ടും ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ദേശീയതലത്തിൽ എൻഡിഎയ്ക്കൊപ്പം നിലപാട് എടുക്കുമ്പോൾ തന്നെ സംസ്ഥാനതലത്തിൽ ഇടതുമുന്നണിയിൽ തുടരുവാനാണ് എൻസിപിയുടെ തീരുമാനം. മന്ത്രി അടക്കമുള്ള എംഎൽഎമാരും മറ്റു ഭരണഘടന സ്ഥാപനങ്ങളിലെ അംഗങ്ങളും ഈ തീരുമാനങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമെന്ന് സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എൻ എ മുഹമ്മദ് കുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ ദേശീയതലത്തിൽ ബിജെപിക്കൊപ്പവും സംസ്ഥാനതലത്തിൽ സിഎമ്മിന് ഒപ്പവും നിലകൊള്ളുന്ന പാർട്ടികളുടെ എണ്ണം രണ്ടായി. ഡൽഹിയിൽ കേന്ദ്രസർക്കാരിനെതിരെ സംസ്ഥാനത്തെ മന്ത്രിമാരും എംഎൽഎമാരും സമരത്തിന് ഒരുങ്ങുമ്പോഴാണ് ഈ കൂടുമാറ്റമെന്നതും ശ്രദ്ധേയമാണ്. അജിത് പവാര്‍ ഭൂരിപക്ഷം എംഎല്‍എമാരുമായി ഏകനാഥ് ഷിന്ദേ സര്‍ക്കാരില്‍ ചേര്‍ന്നതോടെയാണ് എന്‍സിപി പിളര്‍ന്നതും ഔദ്യോഗിക പാര്‍ട്ടി ഏതെന്നുമുള്ള ചോദ്യം ഉയര്‍ന്നതും. അതേസമയം, പേരും ചിഹ്നവും അജിത് പവാര്‍ പക്ഷത്തിന് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശരദ് പവാര്‍ പക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.