അനക്കമില്ലാതെ പി വി അന്‍വര്‍: ഡി.എം.കെ സ്ഥാനാര്‍ഥി എന്‍.കെ. സുധീറിന് 1025 വോട്ടുകള്‍ മാത്രം
തൃശൂര്‍: ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ചലനമുണ്ടാക്കാതെ പി.വി. അന്‍വര്‍ എം.എല്‍.എയുടെ പാര്‍ട്ടി. അന്‍വര്‍ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ)യുടെ സ്ഥാനാര്‍ഥി എന്‍.കെ. സുധീറിന് മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ 1025 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ചേലക്കരയില്‍ നിലവില്‍ 7275 വോട്ടിന്റെ ലീഡുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.ആര്‍. പ്രദീപാണ് മുന്നിലുള്ളത്.
സ്വതന്ത്രനായി ഓട്ടോറിക്ഷ ചിഹ്നത്തിലാണ് എന്‍.കെ. സുധീര്‍ ചേലക്കരയില്‍ മത്സരിച്ചത്. ആദ്യ റൗണ്ടില്‍ 325 വോട്ട് മാത്രമാണ് സുധീറിന് നേടാനായത്. യു.ആര്‍. പ്രദീപ് 6110 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് 4220 വോട്ടും എന്‍.ഡി.എയുടെ കെ. ബാലകൃഷ്ണന്‍ 2504 വോട്ടുമാണ് ആദ്യ റൗണ്ടില്‍ നേടിയത്. രണ്ടാം റൗണ്ടില്‍ സുധീര്‍ ആകെ വോട്ടുകള്‍ 538 ആയി വര്‍ധിപ്പിച്ചു.
സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞാണ് നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ ഡി.എം.കെ രൂപീകരിച്ചത്. തുടര്‍ന്ന്, സംഘടനയുടെ ശക്തി തെളിയിക്കുന്നതിന് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയായിരുന്നു. എന്നാല്‍, പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്തുണ പ്രഖ്യാപിച്ച് ഡി.എം.കെ സ്ഥാനാര്‍ഥി എം.എം. മിന്‍ഹാജിനെ പിന്‍വലിച്ചിരുന്നു.
ചേലക്കരയില്‍ അന്‍വറിന്‍െ നേതൃത്വത്തില്‍ ശക്തമായ പ്രചാരണമാണ് നടത്തിയത്. ഇടതുപക്ഷത്തിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനമാണ് അന്‍വര്‍ പ്രചാരണത്തിലുടനീളം ഉയര്‍ത്തിയത്. നിശബ്ദ പ്രചാരണത്തിനിടെ വാര്‍ത്താസമ്മേളനം നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ചട്ടം ലംഘിച്ചതിന് അന്‍വറിന് നോട്ടിസ് നല്‍കിയ സംഭവവുമുണ്ടായി. ചേലക്കരയില്‍ ഡി.എം.കെ സ്ഥാനാര്‍ഥിക്ക് വോട്ടുകള്‍ കുറയുന്നത് അന്‍വറിന് രാഷ്ട്രീയമായി തിരിച്ചടിയാകും.