കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം; പ്രതി അറസ്റ്റിൽ
02:06 PM Jun 20, 2024 IST
|
ലേഖകന്
Advertisement
Advertisement
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. ഇന്നലെ രാത്രി ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന ബസിലാണ് സംഭവം. തൊട്ടടുത്ത സീറ്റിൽ ഇരുന്ന് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൊടുപുഴ സ്വദേശി ഫൈസലിനെ താമരശേരി പൊലീസ് അറസ്റ്റു ചെയ്തു. കണ്ടക്ടറുടെയും ഡ്രൈവറുടെയും സഹായത്തോടെയാണ് താമരശേരി പൊലീസിൽ അറിയിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിൽ നിന്ന് കയറിയ ഫൈസൽ യുവതിയെ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നു. തുടർന്ന് ബസ് കണ്ടക്ടറോട് യുവതി പരാതി പറയുകയായിരുന്നു. ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്ന കുന്ദമംഗലം സ്വദേശിനിയായ 21 കാരിയാണ് പരാതി നൽകിയിരിക്കുന്നത്. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
Next Article