സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം കൂടുതൽ മെച്ചപ്പെടുത്തണം: അഡ്വ.ഷാനിമോള്‍ ഉസ്മാന്‍
സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നു കെപിസിസി രാഷ്ട്രിയ കാര്യസമിതി അംഗം അഡ്വ:ഷാനിമോള്‍ ഉസ്മാന്‍ അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടപ്പിലാക്കാതെ സഹകരണ വകുപ്പിലെ വനിതാ ജീവനക്കാരെ ഉള്‍പ്പെടെ പീഡിപ്പിക്കുന്ന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍ വാങ്ങണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഇന്‍സ്‌പെക്‌റ്റേഴ്സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ വനിതാ സമ്മേളനം ഷൊര്‍ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി പ്രൊഫ: കെ എ തുളസിമുഖ്യപ്രഭാഷണം നടത്തി.ഷോര്‍ണൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ സീനാ ടി, ശ്രീകല രാജന്‍,സംസ്ഥാന പ്രസിഡന്റ് പി കെ ജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ പി ജയേഷ്, ട്രഷറര്‍ സിപി പ്രിയേഷ് വനിതാ ഫോറം കണ്‍വീനര്‍ സുവര്‍ണിനി, ശൈലജ ടി എം, ദീപ പിജിഎന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ലത കെ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജോയിന്‍ സെക്രട്ടറി സുശീല എന്‍ സ്വാഗതവും ദീപാ ജി നന്ദിയുംപറഞ്ഞു.തുടര്‍ന്ന് സ്ത്രീകളുടെ ആന്തരിക ശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കി വി കെ സുരേഷ് ബാബു ക്ലാസ് നയിച്ചു.