Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാർഷിക സർവകലാശാലയിൽ വനിതാ സംരഭക സമ്മേളനം

12:50 PM Jan 22, 2024 IST | Veekshanam
Advertisement

കേരള കാർഷിക സർവ്വകലാശാലയും ഭാരതീയ കാർഷിക ഗവേഷണ കൗൺസിലും (ഐസിഎആർ) സംയുക്തമായി സംഘടിപ്പിക്കുന്ന ‘വനിതാ കാർഷിക സംരംഭക മേഖല സമ്മേളനം 2024’ വെള്ളാനിക്കരയിൽ തുടങ്ങി.കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ ഉദ്ഘാടനം ചെയ്തു.ഇന്ത്യയിലെ കാർഷിക സർവ്വകലാശാലകളിലെ വിദ്യാർത്ഥികളിൽ പകുതിയിലേറെ പേർ പെൺകുട്ടികളാണെന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീ കേന്ദ്രീകൃത സമൂഹം ഉള്ള സ്ഥലമാണ് കേരളമെന്നും ഇത് വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സഹായകരമാണെന്നും മന്ത്രി പറഞ്ഞു.കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നത് ലക്ഷ്യമിട്ട് ഒരു ലക്ഷം കോടി രൂപ കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സർക്കാർ വകയിരിത്തിയിട്ടുണ്ടെന്നും ആ തുക ഉപയോഗിച്ച് എല്ലാ ജില്ലകളിലും കാർഷിക ഉത്പന്നങ്ങൾ നിർമ്മിച്ചു കയറ്റുമതി ചെയ്യാൻ പര്യാപ്തമായ ശീത സംഭരണികൾ, ഭക്ഷ്യ പരിശോധന ലാബുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരുകളോട് മന്ത്രി ആവശ്യപ്പെട്ടു.കാഴ്ച പരിമിതികളെ അവഗണിച്ചു കേരളത്തിലെ മികച്ച സംരംഭകയായി വളർന്ന ശ്രീമതി.ഗീത സലീഷിനെ ചടങ്ങിൽ കേന്ദ്ര മന്ത്രി ഉപഹാരം നൽകി ആദരിച്ചു.കേരളത്തിലെ കാർഷിക സംരഭകരെക്കുറിച്ചുള്ള വീഡിയോയുടെ പ്രകാശനം നടന്നു.

Advertisement

വനിതാ സംരംഭകരുടെ ഡയറക്ടറിയുടെയും സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗത്തെ കുറിച്ചുള്ള പുസ്തകം 'അബോഡ്' ന്റെയും പ്രകാശനവും ചടങ്ങിൽ നടന്നു. വനിതാ കർഷകരെ ശാക്തീകരിക്കുന്നത്തിനും കാർഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വൈവിധ്യവും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് കേരളം, കർണാടകം, ലക്ഷ്വദീപ് മേഖലയിലെ കർഷകരെ ഉൾക്കൊള്ളിച്ചുള്ള വനിതാ കാർഷിക സംരംഭക മേഖല സമ്മേളനം സംഘടിപ്പിക്കുന്നത്.വനിതാ സംരംഭകരുടെ നേട്ടങ്ങൾ, അനുവർത്തിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ, വിജയഗാഥകൾ എന്നിവ പൊതുജനങ്ങളുടെ മുന്നിൽ എത്തിക്കുന്ന ശക്തമായ വേദിയാണ് ഈ മേഖല സമ്മേളനം . കർണാടക, കേരളം, ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രങ്ങളിൽ ളിൽ നിന്നുള്ള വനിതാ സംരംഭകരെയും അവരെ സഹായിക്കുന്ന കെ വി കെ യിലെ ശാസ്ത്രജ്ഞരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഈ സമ്മേളനം വനിതസംരംഭകരുടെ ആശയങ്ങളും പ്രവർത്തന രീതികളും പരസ്പരം പങ്കുവയ്ക്കാനുള്ള അവസരമായി മാറും.

Advertisement
Next Article