Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഹര്‍ഷിനക്കെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

04:32 PM Jan 14, 2025 IST | Online Desk
Advertisement

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ പന്തീരാങ്കാവ് സ്വദേശി കെ.കെ ഹര്‍ഷിനക്കെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഇപ്പോള്‍ നടക്കുന്ന ഹര്‍ഷിനയുടെ സമരം രാഷ്ട്രീയ പ്രേരിതമാണ്. ഹര്‍ഷിനയെ വീട്ടില്‍ പോയി കണ്ട് സഹായം വാഗ്ദാനം ചെയ്‌തെങ്കിലും അവര്‍ നിരാകരിച്ചെന്നും പി സതീദേവി പറഞ്ഞു. ഹര്‍ഷിനക്ക് ആവശ്യമെങ്കില്‍ വനിതാകമ്മീഷന്‍ ഇടപെടലിന്റെ ഭാഗമായി സൗജന്യ നിയമസഹായം നല്‍കുമെന്നും സതീദേവി പറഞ്ഞു.

Advertisement

നഷ്ടപരിഹാരം തേടി ഹര്‍ഷിന ഈ ആഴ്ച ജില്ലാ കോടതിയില്‍ ഹരജി നല്‍കാനിരിക്കെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശങ്ങള്‍. വയറ്റില്‍ കത്രിക കുടുങ്ങിയത് ഗവ. മെഡിക്കല്‍ കോളജില്‍നിന്നു തന്നെയെന്നു വ്യക്തമാക്കി പൊലീസ് 2023 മാര്‍ച്ച് 29ന് കുന്നമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ശസ്ത്രക്രിയ ചെയ്ത സംഘത്തിലുണ്ടായിരുന്ന 2 ഡോക്ടര്‍മാര്‍, 2 സ്റ്റാഫ് നഴ്സുമാര്‍ എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.

2017 നവംബര്‍ 30ന് ആയിരുന്നു മെഡിക്കല്‍ കോളജില്‍ നടന്ന ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയത്. 2022 സെപ്റ്റംബര്‍ 17ന് മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹര്‍ഷിനയുടെ വയറ്റില്‍ നിന്ന് ആര്‍ട്ടറി ഫോര്‍സെപ്സ് (കത്രിക) കണ്ടെടുക്കുകയും ചെയ്തിരുന്നു.

Tags :
keralanews
Advertisement
Next Article