Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വനിതാസ്വാശ്രയ സംഘങ്ങൾ ഇനി ഡ്രോണുകൾ പറത്തും: പുതിയ പദ്ധതി

12:03 AM Jan 02, 2024 IST | Veekshanam
Advertisement

വനിതാ സ്വാശ്രയസംഘങ്ങൾക്ക് ഡ്രോൺ വാങ്ങാൻ സഹായം നൽകുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. തിരഞ്ഞെടുത്ത 15,000 വനിതാ സ്വാശ്രയ സംഘങ്ങൾക്ക് (SHG) ഇതിൻ്റെ പ്രയോജനം ലഭിക്കും. മികവിൻ്റെ അടിസ്ഥാനത്തിലാവും സംഘങ്ങളെ തിരഞ്ഞെടുക്കുന്നത്. കർഷകർക്ക് വിളകൾക്ക് വളമിടാനും കീടനാശിനി തളിക്കാനുമൊക്കെയായി സംഘങ്ങൾക്ക് ഡ്രോണുകൾ വാടകയ്ക്ക് നൽകാവുന്നതാണ്. നാനോ വളങ്ങൾ തളിക്കാനും മറ്റും ഇത് പ്രയോജനപ്പെടും. 1261 കോടി രൂപയാണ് ഈ പദ്ധതിക്കായി രണ്ടു വർഷത്തേക്കുള്ള വകയിരുത്താനാണ് കേന്ദ്ര മന്ത്രിസഭാതീരുമാനം. 2024-25 വർഷമായിരിക്കും പദ്ധതിക്ക് തുടക്കം കുറിക്കുക രാജ്യത്തെ .89 ലക്ഷത്തോളം വരുന്ന സംഘങ്ങളിൽ നിന്നാണ് 15,000 എണ്ണം തിരഞ്ഞെടുക്കപ്പെടുക. ഡ്രോണിൻ്റെ വിലയുടെ 80 ശതമാനം കേന്ദ്രസർക്കാർ നൽകും.ഏകദേശം 10 ലക്ഷം രൂപയാണ് ഡ്രോണിൻ്റെ വില. പൈലറ്റുമാർക്ക് പരിശീനം നൽകാനും പദ്ധതിയിൽ ഉദ്ദേശിക്കുന്നു. ഒരു വർഷം ഒ ലക്ഷം രൂപ അധിക വരുമാനം സംഘങ്ങൾക്ക് ലഭിക്കുമെന്നാണ് സർക്കാരിൻ്റെ കണക്കുകൂട്ടൽ.

Advertisement

Advertisement
Next Article