For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'ശരീരത്തിൽ തിരുവനന്തപുരത്തിൻ്റെയല്ല ഏഷ്യയുടെ മാപ്പ് പതിഞ്ഞാലും, യു ടേൺ എടുക്കില്ല കേട്ടോ' അൻവറിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

06:22 PM Sep 05, 2024 IST | Online Desk
 ശരീരത്തിൽ തിരുവനന്തപുരത്തിൻ്റെയല്ല ഏഷ്യയുടെ മാപ്പ് പതിഞ്ഞാലും  യു ടേൺ എടുക്കില്ല കേട്ടോ  അൻവറിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ
Advertisement

തിരുവനന്തപുരം: പിവി അൻവർ എംഎൽഎക്ക് മറുപടിയുമായി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. 'സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുന്ന യൂത്ത് കോൺഗ്രസ് കുഞ്ഞാടുകളുടെ മുതുകത്ത് തിരുവനന്തപുരം നഗരത്തിൻ്റെ റൂട്ട് മാപ്പ് പതിപ്പിക്കുന്നത് കാണാൻ വേണ്ടി അക്ഷമയോടെ കാത്തിരിക്കുന്നുവെന്ന്' ഫേസ്ബുക്കിൽ കുറിപ്പിട്ട പി.വി. അൻവർ എം.എൽ.എയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. 'ശരീരത്തിൽ തിരുവനന്തപുരത്തിൻ്റെയല്ല ഏഷ്യയുടെ മാപ്പ് പതിഞ്ഞാലും യു ടേൺ എടുക്കില്ല കേട്ടോ…' എന്നാണ് പോലീസ് മർദനത്തിൽ തലപൊട്ടി ചോരയൊഴുകുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയുടെ ചിത്രം പങ്കുവെച്ച് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്.

Advertisement

പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലാണ് പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. ഏഴുതവണ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.മാർച്ച് നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു യൂത്ത് കോൺഗ്രസുകാർക് അടികിട്ടുന്നത് കാണാൻ അക്ഷമനായി കാത്തിരിക്കുന്നുവെന്ന് അൻവർ പോസ്റ്റിട്ടത്. എന്നാൽ, മർദനമേറ്റതിന് പിന്നാലെ അൻവറിന് ഉരുളക്കുപ്പേരിപോലെ മറുപടിയുമായി രാഹുൽ രംഗത്തെത്തി. എ.ഡി.ജി.പി അജിത് കുമാറിനും എസ്.പി സുജിത് ദാസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പിന്നീട് മലക്കംമറിഞ്ഞ പി.വി. അൻവറിനെ പരിഹസിച്ചാണ് "ശരീരത്തിൽ തിരുവനന്തപുരത്തിൻ്റെയല്ല ഏഷ്യയുടെ മാപ്പ് പതിഞ്ഞാലും യു ടേൺ എടുക്കില്ല കേട്ടോ… സമരമൊക്കെ ഇതു പോലെ തുടരും …." എന്ന് രാഹുൽ തിരിച്ചടിച്ചത്.കേരളത്തിലെ നമ്പർ വൺ ക്രിമിനലാണ് എ.ഡി.ജി.പി അജിത് കുമാറെന്ന് മാർച്ച് ഉദ്ഘാടനം ചെയ്‌ത രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാർച്ച് നടത്തുന്നു. 'ശശിസേന'യിലെ എമ്പോക്കികൾ സമരം തടയുന്നു. താനൂരിലെ കൊലയ്ക്ക് പിന്നിൽ സുജിത് ദാസ് ആണ്. സുജിത് ദാസിന് നിർദേശം നൽകിയത് അജിത് കുമാർ ആണ്. ആർ.എസ്.എസുമായുള്ള കൂടിക്കാഴ്ചക്ക് പിണറായി പറഞ്ഞുവിട്ട രാഷ്ട്രീയ ദൂതനാണ് അജിത് കുമാറെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.