For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സെപ്റ്റംബർ 26 മുതൽ തൊഴിൽ വീസ നിയന്ത്രണം; പുതിയ മാനദണ്ഡങ്ങളുമായി കാനഡ

11:19 AM Aug 28, 2024 IST | Online Desk
സെപ്റ്റംബർ 26 മുതൽ തൊഴിൽ വീസ നിയന്ത്രണം  പുതിയ മാനദണ്ഡങ്ങളുമായി കാനഡ
Advertisement

ന്യൂഡൽഹി: കാനഡ വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്ന പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 26 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നടപടിയുടെ ഭാഗമായാണ്, താൽക്കാലിക തൊഴിൽ വീസയുമായി (ടിഎഫ്ഡബ്ല്യു) കാനഡയിലെത്തുന്ന വിദേശ തൊഴിലാളികൾക്ക് നൽകുന്ന തൊഴിൽ അവസരങ്ങളിൽ കുറവ് വരുത്തുന്ന ശ്രമം. വിവിധ തൊഴിൽ മേഖലകളിൽ 20% വരെ വിദേശ തൊഴിലാളികൾക്ക് അവസരം ലഭിച്ചിരുന്നു, എന്നാൽ ഇത് 10% ആയി കുറയ്ക്കാൻ കാനഡ തീരുമാനിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Advertisement

പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയുടെ നേരിടുന്ന കാനഡ, ഇപ്പോൾ 6.4% തൊഴിലില്ലായ്മ നിരക്കിന് സാക്ഷിയാകുകയാണ്. യുവാക്കളിലെ തൊഴിലില്ലായ്മ 14.2% എന്ന നിലയിലാണ്. 2021 മുതൽ 2023 വരെ ടിഎഫ്ഡബ്ല്യു വഴിയുള്ള താൽക്കാലിക തൊഴിൽ വീസകളുടെ എണ്ണം ഇരട്ടിയായി, കഴിഞ്ഞ വർഷം 2.4 ലക്ഷം ആളുകൾക്ക് ഈ രീതിയിൽ ജോലി ലഭിച്ചു. ഇവർ ഹോട്ടൽ, റീട്ടെയ്ൽ തുടങ്ങിയ മേഖലയിലാണ് കൂടുതൽ ജോലി ചെയ്തിരുന്നത്. തൊഴിൽ ലഭിച്ചിട്ടും മതിയായ വേതനം ലഭ്യമല്ലെന്നാണ് ആരോപണം.

Tags :
Author Image

Online Desk

View all posts

Advertisement

.