Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാട്ടാക്കടയിൽ വിവിധ പാർട്ടികളിൽ നിന്നും പ്രവർത്തകർ കോൺഗ്രസിലേക്ക്

12:16 PM Jan 10, 2025 IST | Online Desk
Advertisement

തിരുവനന്തപുരം: കാട്ടാക്കടയിൽ വിവിധ പാർട്ടികളിൽ നിന്നും പ്രവർത്തകർ കോൺഗ്രസിലേക്ക്. തൂങ്ങാംപാറ വാർഡിൽ ബിജെപിയിൽ നിന്നും എൽഡിഎഫിൽ നിന്നും കടന്നുവന്നവരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ ജെ. വിജയകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി എം ആർ ബൈജു, കോൺഗ്രസ്‌ കാട്ടാക്കട ബ്ലോക്ക്‌ പ്രസിഡന്റ്‌ സി. വേണു, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ടി അനീഷ്, എന്നിവർ ഷാൾ അണിയിച്ചു സ്വീകരിച്ചു.

Advertisement

അനീഷ്, അജീഷ്, ജോസ്, എന്നിവരെയാണ് സ്വീകരിച്ചത്. നേരത്തെ സിപിഎം സജീവ പ്രവർത്തകരായിരുന്ന സജീവൻ, മനു എന്നിവർ കോൺഗ്രസ് പാർട്ടി അംഗത്വം സ്വീകരിച്ചിരുന്നു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ജയകുമാർ മണ്ഡലം സെക്രട്ടറിമാരായ സതീഷ്, സാബു, അനു, വിനിൽദാസ്, ജെയിംസ്, ലിജീഷ്, വിജീഷ്, ഷാജി എന്നിവരും പങ്കെടുത്തു.

Tags :
newsPolitics
Advertisement
Next Article