ജനാധിപത്യ, മതേതര സംരക്ഷണത്തിന് എഴുത്തുകാർ മുന്നിട്ടിറങ്ങണം: ദീപ ദാസ് മുൻഷി
പാലക്കാട്: ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാൻ എഴുത്തുകാർ മുന്നിട്ടിറങ്ങണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അഭിപ്രായപ്പെട്ടു.
വർഗീയതയും ഫാസിസവും തടുത്തു നിർത്താൻ സാംസ്കാരിക പ്രവർത്തകർ തൂലിക പടവാളാക്കി മാറ്റണമെന്ന് അവർ പറഞ്ഞു.പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിജയത്തിനായി സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ദീപാദാസ് മുൻഷി.
മുൻ മന്ത്രിയും ഗ്രന്ഥകർത്താവുമായ വി.സി കബീർ മാസ്റ്റർ അധ്യക്ഷനായി.മുൻ മന്ത്രി അടൂർ പ്രകാശ് എം.പി, രാജ്യസഭാംഗം ജെബി മേത്തർ, എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ,കെ. പി. സി.സി സെക്രട്ടറി പി.ഹരിഗോവിന്ദൻ,കെ.കെ.പല്ലശന,കെ.ഫെബിൻ,ഹമീദ് കൊമ്പത്ത്, അസീസ് ഭീമനാട്, കെ. അബ്ദുൽഅസീസ്,ഉണ്ണി സർഗലയ,ഷിജി തോമസ്,യു.കെ.ബഷീർ,സുരേഷ് പുലാപ്പറ്റ, അഡ്വ.വിജയരാഘവൻ,ഓമന ഉണ്ണി,നാസർ തേളത്ത്,എ.എസ്. അബ്ദുൽസലാം,കരീം മസ്താൻ,സി.ഖാലിദ്,സൈമൻ ജോർജ് പ്രസംഗിച്ചു.