Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വായ്പ എഴുതിത്തള്ളൽ പ്രചാരം വ്യാജം: റിസർവ് ബാങ്ക്

11:16 AM Dec 12, 2023 IST | ലേഖകന്‍
Advertisement

മുംബൈ: ബാങ്കുകളിൽ നിന്ന് എടുത്തിട്ടുള്ള വായ്‍പകൾ എഴുതിത്തള്ളുമെന്ന് കാണിച്ച് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന പരസ്യത്തിനെതിരെയാണ് റിസർവ് ബാങ്ക്. ലോണെടുത്തവരെ പ്രലോഭിപ്പിക്കാൻ ലക്ഷ്യമിട്ട് വായ്പകൾ എഴുതിത്തള്ളുമെന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ശ്രദ്ധയിൽപെട്ടതായി റിസർവ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Advertisement

ആളുകളെ കബളിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അച്ചടി മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇത്തരം നിരവധി പ്രചരണ പരിപാടികൾ ഇത്തരം തട്ടിപ്പുകാർ നടത്തിവരുന്നതായി മനസിലാക്കിയിട്ടുണ്ടെന്നും റിസർവ് ബാങ്ക് അറിയിപ്പിൽ പറയുന്നു. ലോൺ എഴുതിത്തള്ളാനും അതിന് ശേഷം ലോണുകൾ എഴുതിത്തള്ളിയെന്ന് അവകാശപ്പെടുന്ന സർട്ടിഫിക്കറ്റുകൾ നൽകാനും ഇത്തരം ഏജൻസികൾ ഉപഭോക്താക്കളുടെ കൈയിൽ നിന്ന് സർവീസ് ചാർജ് എന്ന പേരിൽ പണം വാങ്ങുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഈ പണം തട്ടാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. യാതൊരു അധികാരവുമില്ലാതെയാണ് ഇത്തരം വ്യാജ സ്ഥാപനങ്ങൾ വായ്പകൾ എഴുതിത്തള്ളിയെന്ന സർട്ടിഫിക്കറ്റുകൾ ഉപഭോക്താക്കൾക്ക് നൽകുന്നത്. അത്തരത്തിലൊരു നീക്കവും നടക്കുന്നില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. കബളിക്കപ്പെട്ട് വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയാൽ വായ്പക്കാർക്കു തന്നെയാകും പ്രത്യാഘാതമുണ്ടാവുക എന്നും അറിയിപ്പിൽ പറയുന്നു.

Advertisement
Next Article