Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബ്രസീലില്‍ എക്‌സ് നിരോധിച്ചു: ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു

03:12 PM Sep 03, 2024 IST | Online Desk
Advertisement

ഡല്‍ഹി: രാജ്യത്ത് നിയമ പ്രതിനിധിയെ നിയമിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി ജസ്റ്റിസ് അലക്‌സാന്‍ഡ്രെ ഡി മോറസാണ് നിരോധനമേര്‍പ്പെടുത്തിയുള്ള ഉത്തരവിട്ടത്. രാജ്യത്ത് പുതിയ നിയമ പ്രതിനിധിയെ നിയമിക്കാന്‍ എക്‌സിന് സുപ്രീംകോടതി അനുവദിച്ച സമയം വ്യാഴാഴ്ച അവസാനിച്ചിരുന്നു. പിന്നാലെയാണ് നിരോധനം. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു.

Advertisement

മാസങ്ങളായി എക്‌സ് സിഇഒ ഇലോണ്‍ മസ്‌കും ബ്രസീല്‍ സുപ്രീംകോടതിയും തമ്മില്‍ തര്‍ക്കം നടക്കുകയാണ്. 2022 ലെ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ വോട്ടിങ് സമ്പ്രദായത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച മുന്‍ തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സനാരോയുടെ അനുയായികളുടെ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ മോറസ് ഉത്തരവിട്ടതോടെയാണ് തര്‍ക്കം ആരംഭിച്ചത്. 2023ല്‍ നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വക്കെതിരെ ബൊല്‍സനാരോ അട്ടിമറി ശ്രമം നടത്തിയോ എന്നതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

ജനാധിപത്യത്തിനെതിരായതും വ്യാജമായതുമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നു എന്ന് കാട്ടി മുന്‍ കോണ്‍ഗ്രസ് അംഗവും തീവ്ര വലതുപക്ഷ നേതാവുമായ ഡാനിയല്‍ സില്‍വേര ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകള്‍ മരിവിപ്പിക്കാനായിരുന്നു കോടതി നിര്‍ദേശം. 2022-ല്‍ സുപ്രീം കോടതിയെ അട്ടിമറിക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഒമ്പത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഡാനിയല്‍ സില്‍വേര. ഇയാളുടേതുള്‍പ്പെടെ ഏപ്രിലില്‍ നിരോധിച്ച ചില അക്കൗണ്ടുകള്‍ വീണ്ടും സജീവമാക്കിയെന്ന് കാട്ടി മസ്‌കിനെതിരെയും അന്വേഷണത്തിന് ജസ്റ്റിസ് മോറസ് ഉത്തരവിട്ടു.

എന്നാല്‍ കോടതി ഉത്തരവ് പാലിക്കാന്‍ തയാറായില്ലെങ്കില്‍ കമ്പനിയുടെ മുന്‍ നിയമ പ്രതിനിധിയെ അറസ്റ്റ് ചെയ്യുമെന്ന് മോറസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഈ മാസം ആദ്യം എക്സിന്റെ ബ്രസീലിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മസ്‌ക് അവസാനിപ്പിച്ചു. രാജ്യത്ത് ഇനി പ്രവര്‍ത്തിക്കണമെങ്കില്‍ 24 മണിക്കൂറിനകം പുതിയ നിയമ പ്രതിനിധിയെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ മസ്‌ക് ഇതിന് തയാറായില്ല. തുടര്‍ന്ന് എക്‌സ് ബ്ലോക്ക് ചെയ്യാന്‍ കോടതി ബ്രസീല്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പിന് ഉത്തരവ് നല്‍കുകയായിരുന്നു.

സെന്‍സര്‍ഷിപ്പ് നയങ്ങളുടെ പേരില്‍ എക്സും സുപ്രീംകോടതിയും ഏറെനാളായി ഭിന്നതയിലായിരുന്നു.കോടതി ഉത്തരവ് അനുസരിക്കുകയും 30 ലക്ഷം ഡോളറിലേറെ പിഴ അടയ്ക്കുകയും ചെയ്താല്‍ വിലക്ക് നീക്കുമെന്ന് ജസ്റ്റിസ് അലക്സാന്‍ഡ്രെ ഡി മോറിയസ് ഉത്തരവിട്ടു. ആപ്പ് സ്റ്റോറുകളില്‍ നിന്ന് എക്‌സിനെ നീക്കാന്‍ ആപ്പിള്‍, ഗൂഗിള്‍ എന്നിവയ്ക്ക് അഞ്ച് ദിവസത്തെ സമയം നല്‍കി.

വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് വഴി എക്സ് ഉപയോഗിച്ചാല്‍ പ്രതിദിനം 9,000 ഡോളര്‍ നിരക്കില്‍ പിഴ ചുമത്തും. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും നിയമം പാലിക്കണമെന്ന് പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡസില്‍വ പ്രതികരിച്ചു. ഇതിനിടെ, എക്‌സ് ഉടമ ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്കിന്റെ ബ്രസീലിലെ ബാങ്ക് അക്കൗണ്ടുകളും സുപ്രീംകോടതി മരവിപ്പിച്ചു. മുമ്പ്, ടെലിഗ്രാം, വാട്സ്ആപ്പ് എന്നിവ ബ്രസീലില്‍ താത്കാലിക നിരോധനം നേരിട്ടിരുന്നു.

Next Article